#FootballTournament | ആയഞ്ചേരി ടർഫിൽ കെ.എ.ടി.എഫ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തി

#FootballTournament | ആയഞ്ചേരി ടർഫിൽ കെ.എ.ടി.എഫ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തി
Jan 16, 2024 10:19 PM | By MITHRA K P

ആയഞ്ചേരി: (vatakaranews.in) കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. ഫെബ്രുവരി 13,14,15 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.

ആയഞ്ചേരി ടർഫിൽ നടന്ന ടൂർണമെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലയിലെ നാദാപുരം, കുന്നുമ്മൽ, തോടന്നൂർ, വടകര, ചോമ്പാല, മേലടി, കൊയിലാണ്ടി എന്നീ ഉപജില്ലയിലെ ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. 20 ന് കോഴിക്കോട് വെച്ച് ജില്ലാ മത്സരവും 24 ന് മലപ്പുറത്ത് സംസ്ഥാന തല മത്സരവും നടക്കും.

ഫുട്ബോൾ കൂടാതെ വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ, ചെസ്സ് എന്നീ മത്സരങ്ങളുടെ ടൂർണമെൻ്റുകളും വിവിധങ്ങളായ വേദികളിൽ വച്ച് അരങ്ങേറും.

ചടങ്ങിൽ സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. അബ്ദുറഹിമാൻ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ടി. കെ. ഹാരിസ്, റവന്യു ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ജൈസൽ, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ടി. പി.അബ്ദുൽഹമീദ്, എം.കെ.റഫീഖ്, വി. കെ. സുബൈർ, ജാഫർ ഈനോളി, എം.കെ.ബഷീർ തുടങ്ങിയവർ സംബന്ധിച്ചു

#KATF #Football #Tournament #held #Ayancherry #Turf

Next TV

Related Stories
 #specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

Jul 27, 2024 12:14 PM

#specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

ചക്കിട്ടപ്പാറയിൽ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സംഘമാണ്...

Read More >>
#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

Jul 27, 2024 11:48 AM

#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories