ഓർക്കാട്ടേരി : (vatakaranews.com) നൂറ് ശതമാനം വീടുകളിലും മാലിന്യ സംസ്കരണം കൈവരിച്ചും മാതൃകാ ജൈവ അജൈവ മാലിന്യ പരിപാലനം നടത്തിയും ഏറാമല ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണമാലിന്യ മുക്ത പ്രഖ്യാപനം നടത്തി . ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി പി നിഷ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.
ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി മിനിക അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പ്രഭാകരൻ പറമ്പത്ത്, സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ , ബിനി , ഒ .കെ ലത , മിനിജ, അജിത, വൈസ് പ്രസിഡൻ്റ് ഷുഹൈബ് കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
#Eramala #GramaPanchayath #declared #total #wastefree