വടകര: (vatakaranews.in) ഭൂമി തരം മാറ്റത്തിനായി ഫോറം-6 അപേക്ഷ നൽകിയവരും മുൻകൂട്ടി ടോക്കൺ നമ്പർ ലഭിച്ചതുമായ വടകര റവന്യു ഡിവിഷൻ ഓഫീസ് പരിധിയിലെ അപേക്ഷകർക്കായുള്ള അദാലത്ത് ഫെബ്രുവരി ഒന്നിന് നടക്കും. വടകര റവന്യു ഡിവിഷൻ ഓഫീസ് പരിധിയിലെ അപേക്ഷകർക്കായി ഉച്ച രണ്ട് മുതൽ വടകര മുൻസിപ്പൽ ടൗൺഹാളിലാണ് അദാലത്ത്.


25 സെന്റിൽ താഴെ സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള ഫോറം-6 അപേക്ഷകളിൽ മുൻകൂട്ടി ടോക്കൺ ലഭിച്ചവർക്ക് അദാലത്തിൽ ഉത്തരവ് നൽകുന്നതാണ്. അപേക്ഷയിൽ വ്യക്തമാക്കിയ ഫോൺ നമ്പറിൽ എസ്.എം.എസിലൂടെ ടോക്കൺ നമ്പർ ലഭിക്കും.
ടോക്കൻ ലഭിച്ച മുഴുവൻ അപേക്ഷകരും ഉത്തരവ് കൈപ്പറ്റുന്നതിനായി അദാലത്തിൽ എത്തണം. ജില്ലാ കലക്ടർ, സബ്കലക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. അദാലത്തിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ടോക്കൺ ലഭിക്കാത്തവർ വരേണ്ടതില്ല.
#Land #type #change #Adalat #tomorrow #Vadakara