വടകര: (vatakaranews.in) കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജാഥയുടെ പ്രചരണാർത്ഥം കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി വടകരയിൽ സംഘടിപ്പിച്ച 'ലൗഡ് സ്പീക്കർ' യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്യുതു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ കെ.എസ്.യു സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, സജിത്ത് മാരാർ,അജിനാസ് വടകര പി.എസ് സിദ്ധാർഥ്, അഖിൽ നാദ് വടകര, ദിൽരാജ് പനോളി, ബിദുൽ ബാലൻ എന്നിവർ സംസാരിച്ചു.
#Samaragni #propaganda #KSU #District #Committee #organized #LoudSpeaker #Vadakara