അഴിയൂർ: (vatakaranews.in) ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി സുഭിക്ഷ കേരളം ഭാഗമായി പോത്തുകുട്ടി വിതരണ ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.


അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, വെറ്ററിനറി സർജൻ സലാലുദ്ധീൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
#Subhiksha #Kerala #Azhiyoor #gramapanchayath #distributed #cattle #part #annual #scheme