#camp | ലോകവദനാരോഗ്യദിനം ; അന്തേവാസികൾക്കായി ദന്തപരിശോധന ക്യാമ്പ്

#camp | ലോകവദനാരോഗ്യദിനം ; അന്തേവാസികൾക്കായി ദന്തപരിശോധന ക്യാമ്പ്
Mar 20, 2024 08:11 PM | By Kavya N

ഓർക്കാട്ടേരി: (vatakaranews.com) ലോക വദനാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ച് സംഘടിപ്പിക്കുന്ന രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന വിവിധതരം പരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി എടച്ചേരി തണൽ അന്തേവാസികൾക്കായി സൗജന്യ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ഐ.ഡി.എ വടകര പ്രസിഡൻറ് ഡോ.ഷാലു മോഹൻ നിർവഹിച്ചു. ഐ.ഡി.എ വടകരയുടെ തണൽ ഡെന്റൽ ക്ലിനിക്കിൽ വരും ദിവസങ്ങളിൽ ആവശ്യാനുസരണം സൗജന്യചികിത്സകൾ നൽകുമെന്ന് സെക്രട്ടറി ഡോ.നിധിൻ പ്രഭാകർ അറിയിച്ചു.

തണലിലെ ഇരുന്നൂറിലധികം വരുന്ന അന്തേവാസികളെ ക്യാമ്പിൽ വെച്ച് പരിശോധിച്ചു. ഡോ.അബ്ദുൾ ഗഫൂർ ഡോ.അബ്ദുൾ സലാം, ഡോ.ബിനീഷ്.ബി, ഡോ.ഷഹബാസ്, ഡോ.ഷൗക്കത്തലി, ഡോ.മുജീബ് റഹ്മാൻ, ഡോ.സനൽ.പി, ഡോ.ഇർഷാദ് ഹാരിസ്, ഡോ.ഷെജിലാസ്, ഡോ.ഇന്ദുലേഖ, ഡോ.ഹരികൃഷ്ണൻ, ഡോ.ധന അഷ്‌റഫ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

#World #Oral #HealthDay #Dental #check-up #camp #inmates

Next TV

Related Stories
ലഹരിയായി കാൽപന്തുകളി; കളിയാരവങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബോൾ ടൂർണമെന്റിന് സമാപനം

Jun 16, 2025 01:23 PM

ലഹരിയായി കാൽപന്തുകളി; കളിയാരവങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബോൾ ടൂർണമെന്റിന് സമാപനം

കളിയാരവങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബോൾ ടൂർണമെന്റിന് സമാപനം...

Read More >>
വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jun 16, 2025 12:03 PM

വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു ...

Read More >>
തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

Jun 15, 2025 09:32 PM

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 15, 2025 03:59 PM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം...

Read More >>
Top Stories

News Roundup

Entertainment News

https://vatakara.truevisionnews.com/ -