Mar 21, 2024 11:50 AM

അഴിയൂർ: (vatakaranews.com) അഴിയൂർ ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി ഒറ്റപ്പെടുന്ന കുഞ്ഞിപ്പള്ളി ടൗണിന്‍റെ അവസ്ഥമാറാൻ എലിവേറ്റഡ് പാത നിർമിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞിപ്പള്ളി ടൗൺ സംരക്ഷണ ജനകീയ കമ്മിറ്റി നടത്തിയ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. പരിപാടി കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു.

ചരിത്ര പ്രസിദ്ധമായ ആരാധനാലായമായ കുഞ്ഞിപ്പള്ളിയും ടൗണും രണ്ടായി മുറിക്കുന്ന തരത്തിലുള്ള ദേശീയപാത വികസനം അംഗീകരിക്കില്ലെന്നും . എലിവേറ്റഡ്. സ്ഥാപിക്കുമെന്ന ഉറപ്പ് പാലിക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാവണമെന്നും എം എൽ എ പറഞ്ഞു.

കച്ചവടക്കാർ, ഓട്ടോതൊഴിലാളികൾ തുടങ്ങിയവരുടെ ഉപജീവനമാർഗം അടഞ്ഞുപോകുമെന്നും വ്യക്തമാക്കി . പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.

എം പി ബാബു, പി. ബാബുരാജ്, പി.എം അശോകൻ, , പ്രദീപ് ചോമ്പാല കോട്ടയിൽ രാധാകൃഷ്‌ണൻ,, കെ. എ. സുരേന്ദ്രൻ, യു എ റഹീം,വി പി പ്രകാശൻ,കെ അൻവർ ഹാജി, ടി ടി പത്മനാഭൻ, മുബാസ് കല്ലേരി, അഡ്വ. എസ് ആഷിഷ്, സി എഛ് സജീവൻ, കെ. കെ. ജയചന്ദ്രൻ, അരുൺ ആരതി, പി.കെ രാമചന്ദ്രൻ, സി കെ വിജയൻ, സമീർ കുഞ്ഞിപ്പള്ളി എന്നിവർ സംസാരിച്ചു .

#strike #declaration #convention #held #demanding #construction #elevated #road

Next TV

Top Stories










Entertainment News