വടകര : (vatakaranews.com) സ്ഥാനാർത്ഥി പര്യടനത്തിന് ഇടയിൽ വിദേശ സഞ്ചാരി ശൈലജ ടീച്ചറെ കാണാൻ എത്തിയത് വേറിട്ട അനുഭവമായി. തൊട്ടിൽപ്പാലത്ത് ടീച്ചറുടെ ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലേക്കാണ് അമേരിക്കൻ വിനോദ സഞ്ചാരി ഹാരി എത്തിയത്.


മൈസൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള വഴിമധ്യേയാണ് സ്വീകരണ പരിപാടിയിലെ ഭാഗവാക്കായി മാറിയത്. എൽഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്നു ടീച്ചറുമായി ചുറ്റും കൂടി അവർക്ക് കാഴ്ചക്കാർക്ക് ഒരു വേറിട്ട അനുഭവമായി സെൽഫി എടുത്തു നാട്ടുകാർക്കൊപ്പം സ്വീകരണത്തിൽ പങ്കെടുത്താണ് ഹാരി തന്റെ കോഴിക്കോട്ടേക്കുള്ള യാത്ര തുടർന്നത്.
#Candidate's #tour #American #tourist #came #meet #Shailajateacher