വടകര: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ആഭാസ പോസ്റ്റിനെതിരെ യുഡിഎഫിന്റെ പരാതി.


മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് പ്രൊഫസര്‍ അബ്ദുല്‍ റിയാസിന് എതിരെയാണ് യുഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം സോഷ്യല്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ വി.പി ദുല്‍ഖിഫില്‍ പരാതി നല്‍കിയത്.
റിയാന്‍ എന്ന പേരിലാണ് റിയാസ് ഫെയ്‌സ്ബുക്ക് ഐഡി ഉപയോഗിക്കുന്നതെന്നും സമൂഹത്തില്‍ അസ്വസ്ഥതയും വിദ്വേഷവും വിതയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പോസ്‌റ്റെന്നും ജില്ലാ വരണാധികാരിയായ സ്‌നേഹില്‍ കുമാര്‍ സിങിനു നല്‍കിയ പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാവരെയും ശരിയാക്കിത്തരാം എന്നാണ് പോസ്റ്റിലെ ഭീഷണി. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചും അണികളെക്കുറിച്ചും വളരെ മോശം പരാമര്‍ശങ്ങളാണ് പോസ്റ്റിലുള്ളത്.
#Govt. #College #Teacher #Hate #Post #UDF #filed #complaint