വടകര : (vadakara.truevisionnews.com)രാജ്യത്ത് ജനാധിപത്യം വേണോ എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകേണ്ട തിരഞ്ഞെടുപ്പാണിതെന്ന് മുൻ എം എൽ എ കെ എസ് ശബരിനാഥ് പറഞ്ഞു.
കോറോതത് റോഡ് മേഖല യുഡിഎഫ്- ആര്‍എംപി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, ആർ.എസ്.എസ്., ബി.ജെ.പി. സഖ്യം മതത്തെ ദുരുപയോഗപ്പെടുത്തി പണാധിപത്യംകൊണ്ട് രാജ്യം ഭരിക്കുകയാണ്.
കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കുകയാണെന്നും പറഞ്ഞു.അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത് അധ്യക്ഷം വഹിച്ചു.
കോട്ടയിൽ രാധകൃഷ്ണൻ ,ടി സി രാമചന്ദ്രൻ വി പി പ്രകാശൻ, പി.ബാബുരാജ്, പ്രദീപ് ചോമ്പാല,കെ.അൻവർ ഹാജി, നജ്‌മ പരിശത്തിൽ,,കെ കെ പി ഫൈസൽ, രാജൻ ചാപ്പയിൽ,കടവിൽ ശ്രീധരൻ, പൊയിൽ അബുബക്കർ,,സോമൻ കൊളരാട് സംസാരിച്ചു
#UDF #RMP #family #reunion