വടകര: കെ.കെ ശൈലജ ടീച്ചറുടെ വിജയം ഉറപ്പാക്കാനും കലാശകൊട്ട് ആവേശമാണി തീർത്ത് കർഷക സമര പോരാളി വടകരയിൽ എത്തി.


ഡൽഹിയിലെ കർഷക സമരത്തിന് നേതൃത്വം നൽകിയ കർഷക സംഘം നേതാവ് ബിജു കൃഷ്ണനാണ് വടകര നഗരത്തിലെ കൊട്ടിലാവേദിയിൽ പ്രസംഗിച്ചത്. വൈകിട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങൾ സമാപിക്കും.
പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് 3 മുന്നണികളും. സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ടു കേന്ദ്രങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ചു നൽകി.
വടകരയിൽ മൂന്ന് മുന്നണികൾക്കും മൂന്ന് സ്ഥലം അനുവദിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് വ്യത്യസ്ത സ്ഥലങ്ങളിൽ കാലാശക്കൊട്ട് നടത്താൻ നിർദേശം നൽകിയത്. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ.
#Kalashakot #Vadakara #farmer #struggle #fighter