Apr 18, 2025 11:13 AM

വടകര: (vatakaranews.in) അഴിയൂർ അഞ്ചാംപീടിക എംഎൽപി സ്‌കൂൾ നൂറാം വാർഷികാഘോഷം ശനിയാഴ്ച വിവിധ പരിപാടികളോടെ നടക്കുമെന്ന് സ്‌കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഷാഫി പറമ്പിൽ എംപി, കെ.കെ രമ എംഎൽഎ തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കാലത്ത് 11 മണി മുതൽ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറും. പത്രസമ്മേളനത്തിൽ എ.വിജയരാഘവൻ, ഇ.ടി. അയൂബ്, ടി.കെ. സാജിത, മുബാസ് കല്ലേരി എന്നിവർ പങ്കെടുത്തു.

#Azhiyur #anchampidikaMLPschool #anniversary #celebration #tomorrow

Next TV

Top Stories