Apr 18, 2025 12:42 PM

വടകര : (vatakaranews.in) വിരൽചൂണ്ടി സംസാരിച്ചതിൻ്റെ ഭാഗമായി സിഐടിയു സംഘടനയിൽനിന്ന് പുറത്താക്കി എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) വടകര ഏരിയാ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

വടകര എൻഎംഡിസി സ്ഥാപനത്തിൽ വർഷങ്ങളായി ജോലിചെയ്യുന്ന രണ്ട് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നതാണ് യൂണിയൻ്റെ നിലപാട്. ഇത് സംബന്ധിച്ച് മാനേജ്മെന്റിനോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയം മാനേജ്മെന്റുമായി ചർച്ചചെയ്തു. അവിടെ നവീകരണം പൂർത്തിയായാൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് മാനേജ്മെൻ്റ ഉറപ്പുംതന്നിരുന്നു. ഈ വിഷയം സംബന്ധിച്ച് കോപ്പോൾ മാനേജ്മെൻ്റ്, യൂണിയൻ ജില്ലാ കമ്മിറ്റിയുമായി ഉണ്ടാക്കിയ ധാരണ റിപ്പോർട്ട് ചെയ്യാൻ ഏരിയാ കമ്മിറ്റി വിളിച്ചുചേർത്തു, ജില്ലാ ജനറൽ സെക്രട്ടറി സി നാസർ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു‌.

യോഗത്തിൽ മനോജ് സംഘടനക്ക് നിരക്കാത്ത പദപ്രയോഗം നടത്തുകയും യൂണിയനെയും നേതാക്കളെയും അപമാനിക്കുന്ന രീതിയിൽ ഇടപെടുകയുമാണ് ചെയ്‌തത്. ഏരിയാ കമ്മിറ്റിക്കു ശേഷം ഏരിയാ ഭാരവാഹി യോഗംചേർന്ന് മനോജിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. അവിടെയും മനോജ് സംഘടനയ്ക്ക് നിരക്കാത്ത സമീപനമാണ് എടുത്തത്.

പ്രസ്തുത വിഷയം യൂണിയൻ ജില്ലാ ഭാരവാഹി യോഗം ചേർന്ന് മനോജിനെ വടകര ചുമട്ട് തൊഴിലാളി ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയാണ് ചെയ്തത്. മറ്റ് വാർത്തകൾ എല്ലാം വാസ്തവവിരുദ്ധമാണെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു.

#citu #vatakara #CargoWorkersUnion

Next TV

Top Stories