---
title: "#court|നാർക്കോട്ടിക്ക് കോടതി പൂട്ടിയിട്ട് രണ്ടാഴ്ച: ജഡ്ജി നിയമനം ആയില്ല"
english_title: "#Two #weeks #after #narcotics #court #closure #Judge  #appointed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207140/two-weeks-after-narcotics-court-closure-judge-appointed"
published_at: "2024-05-23T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f555b6ba24_court.jpg"
keywords: []
---

# #court|നാർക്കോട്ടിക്ക് കോടതി പൂട്ടിയിട്ട് രണ്ടാഴ്ച: ജഡ്ജി നിയമനം ആയില്ല

> **Lead Summary:**  വടകര:**** വടകരയിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി) പ്രവർത്തനരഹിതമായിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പുതിയ ജഡ്ജി നിയമനമായില്ല.

## Article Content

 വടകര:**** വടകരയിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി) പ്രവർത്തനരഹിതമായിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പുതിയ ജഡ്ജി നിയമനമായില്ല.

ഈ മാസം ഒൻപതിനാണ് ഇവിടെ അവസാനമായി സിറ്റിംഗ് നടന്നത്.രണ്ടു ജില്ലകളിലെ മയക്കുമരുന്നു കേസുകളും കൊലപാതക കേസുകളുൾപ്പടെ ഗൗരവ സ്വഭാവമുള്ള നിരവധി ക്രമിനൽ കേസുകളും കെട്ടിക്കിടക്കുന്ന കോടതിയാണ് ഇങ്ങനെ നാഥനില്ലാക്കളരിയായിരികുന്നത്.

50 കിലോമീറ്റർ അകലെയുള്ള കോഴിക്കോട്ടെ നാലാം അഡീഷണൽ സെഷൻസ് കോടതിക്കാണ് ഈ ക്കോടതിയുടെ ചുമതല നൽകിയിരിക്കുന്നത്.

കോഴിക്കോട്ടെ നാലാംകോടതി ജഡ്ജി വടകര വന്ന് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും സിറ്റിംഗ് നടത്തണമെന്ന ആവശ്യം ഉയർന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207140/two-weeks-after-narcotics-court-closure-judge-appointed)