#rainstorm|മഴക്കെടുതി; ജില്ലയില്‍ നാലു ക്യാംപുകളിലായി 34 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

#rainstorm|മഴക്കെടുതി; ജില്ലയില്‍ നാലു ക്യാംപുകളിലായി 34 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
May 23, 2024 08:19 PM | By Meghababu

 വടകര:(vatakara.truevisionnews.com) ജില്ലയിലുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലായി നാലിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു.

കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരിയില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒന്‍പത് കുടുംബങ്ങളെ ബാലുശ്ശേരി എയുപി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 12 പുരുഷന്‍മാരും 13 സ്ത്രീകളും ഏഴ് കുട്ടികളുമായി 32 പേരാണ് ക്യാംപിലുള്ളത്.

കോഴിക്കോട് താലൂക്കിലെ നന്മണ്ടയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് ക്യാംപുകളിലായി 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ഏഴുകുളം മദ്രസയില്‍ 17 കുടുംബങ്ങളിലെ 24 പുരുഷന്‍മാരും 31 സ്ത്രീകളും ഒരു കുട്ടിയുമായി 56 പേരും സരസ്വതി വിദ്യാമന്ദിരത്തില്‍ 5 കുടുംബങ്ങളിലെ ആറ് പുരുഷന്‍മാരും ഏഴ് സ്ത്രീകളുമായി 13 പേരുമാണുള്ളത്.

താമരശ്ശേരി താലൂക്കിലെ പനങ്ങാട് മഴക്കെടുതിയെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ പ്രദേശത്തെ അങ്കണവാടിയിലേക്ക് മാറ്റി. രണ്ട് പുരുഷന്‍മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ എട്ട് പേരാണ് ക്യാംപിലുള്ളത്.

ജില്ലയിലെ 27 വില്ലേജുകളില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവിധ ഇടങ്ങളിലായി 27 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. 

rainstorm #34 #families #were #relocated #four #camps #district

Next TV

Related Stories
#Vadakaramunicipality | ഓണത്തിന്  പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി വടകര നഗരസഭ

Jun 25, 2024 07:54 PM

#Vadakaramunicipality | ഓണത്തിന് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി വടകര നഗരസഭ

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.സജീവ് കുമാർ, എ.പി.പ്രജിത, സിന്ധു പ്രേമൻ എ.ഫ്.ഒ.അബ്ദു റഹ്മാൻ എന്നിവർ...

Read More >>
#library | വീട്ടിലൊരു കുഞ്ഞു ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു.

Jun 25, 2024 03:12 PM

#library | വീട്ടിലൊരു കുഞ്ഞു ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു.

കൊറോണ കാലത്ത് നിർത്തി വയ്ക്കേണ്ടിവന്ന ഹോം ലൈബ്രറി പദ്ധതിയുടെ പുനരാരംഭമാണ് നടന്നത്. എല്ലാ വീടുകളിലും കുട്ടികളുടെ കയ്യെത്തും ദൂരത്ത് യഥേഷ്ടം...

Read More >>
#parco|റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jun 25, 2024 10:49 AM

#parco|റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും...

Read More >>
#Farzeen | ഫർസീന്റെ കഠിനാധ്വാനവും സമർപ്പണവും

Jun 25, 2024 08:37 AM

#Farzeen | ഫർസീന്റെ കഠിനാധ്വാനവും സമർപ്പണവും

ഫർസീന്റെ അസാധാരണമായ പ്രതിഭയിൽ അഭിമാനിക്കുന്ന പറമ്പിൽ ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ നാസർ മാസ്റ്റർ ഫർസീനെ...

Read More >>
 #Policeassociation | സ്വാഗതസംഘം രൂപീകരിച്ചു;  പോലീസ് അസോസിയേഷൻ  റൂറൽ ജില്ലാ സമ്മേളനം നാദാപുരത്ത്

Jun 24, 2024 08:47 PM

#Policeassociation | സ്വാഗതസംഘം രൂപീകരിച്ചു; പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം നാദാപുരത്ത്

ജില്ലാ പ്രസിഡൻറ് ഷനോജ് എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുഖിഷ് പി ,കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ...

Read More >>
Top Stories