#musicalbum|'അമ്മതൊട്ടിൽ താരാട്ട് ; പവിത്രൻ പല്ലവിയുടെ സംഗീത ആൽബം , പ്രകാശനം 26 ന്

#musicalbum|'അമ്മതൊട്ടിൽ താരാട്ട് ;  പവിത്രൻ പല്ലവിയുടെ  സംഗീത ആൽബം , പ്രകാശനം  26 ന്
May 23, 2024 11:01 PM | By Meghababu

വടകര:(vatakara.truevisionnews.com)സംഗീതരംഗത്ത് നാലര പതിറ്റാണ്ടിലേറെക്കാലമായി പ്രവർത്തിക്കുന്ന പവിത്രൻ പല്ലവി യുടെ പുതിയ സംഗീത ആൽബം 'അമ്മതൊട്ടിൽ താരാട്ട് 26 ന് ഞായറാഴ്ച വൈകിട്ട് 5.00 മണിക്ക് വടകര ടൗൺഹാളിൽ പ്രകാശനം ചെയ്യു൦.

പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാർ ഓൺലൈനിലാണ് പ്രകാശനം കർമ്മം നിർവഹിക്കുന്നത്. ഇതിൻ്റെ ഭാഗമായി അമ്മക്കൊരു കൈത്താങ്ങ് സഹായ പദ്ധതി യുടെ ഉദ്ഘാടനവും നടക്കും.

പ്രകാശന കർമ്മത്തിൻ്റെ ചടങ്ങ് പ്രൊ. രാജേന്ദ്രൻ എടത്തും കര ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ മുഖ്യാതിഥിയാവും. ഗാന രചയിതാവ് ഇ.വി വത്സൻ അമ്മക്കൊര് കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്യും.

സിനിമാ നിർമ്മാതാവും ഗാന രചയിതാവുമായ സി.എച്ച് മുഹമ്മദ് ഏറ്റു വാങ്ങു൦. കൊട്ടാരക്കര ശിവകുമാർ, എ൦. അബ്ദുൾ സലാം, ടി. രാജൻ, ജയൻ മടപ്പള്ളി, ആർ. വിജയൻ തുടങ്ങിയവർ സംസാരിക്കും. വിവിധ കലാരംഗങ്ങളിൽ പ്രശസ്തരായ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും.

തുടർന്നു പല്ലവി ഓർക്കസ്ട്ര, സോഷ്യൽ മീഡിയ വൈറൽ സി൦ഗർ രേവതി ഉദ്ഘാടനം ചെയ്യും. വീണയ്ക്ക് പ്രാധാന്യമുള്ള മലയാളം, തമിഴ് ഹിന്ദി മെലോഡിയസ് ഗാനങ്ങൾ പല്ലവി ഓർക്കസ്ട്ര യിലെ കലാകാരൻമാ൪ അവതരിപ്പിക്കു൦.

ഇത് വടകരയിലെ ആസ്വാദക൪ക്ക് പുതിയ അനുഭവമാകും. ടി വി ചാനലുകളിൽ പ്രശസ്തരായ ഗായകർ സംഗീത വിരുന്നിൽ അണിനിരക്കും. വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ: സജീവൻ ചോറോട്, (ജനറൽ കൺവീനർ, സ്വാഗത സംഘം ) പവിത്രൻ പല്ലവി, ആർ വിജയൻ,

#ammathottil #Pavithran #Pallavi's #music #album, #released #26

Next TV

Related Stories
#kklathika | വിവാദ 'കാഫിര്‍' പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് കെ കെ ലതിക

Jun 16, 2024 02:32 PM

#kklathika | വിവാദ 'കാഫിര്‍' പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് കെ കെ ലതിക

പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ്...

Read More >>
#KKRAMA  | ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

Jun 16, 2024 02:32 PM

#KKRAMA | ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

ഒടുവിൽ വ്യാജ പ്രചാരണത്തിന് മുന്നിൽ നിന്ന കെ.കെ ലതിക ഇന്ന് പോസ്റ്റ്...

Read More >>
 #HVACR | ഉന്നത വിജയികൾക്ക് അനുമോദനം മക്കളും കൂൾ; എയർ കണ്ടീഷൻ തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയികൾക്ക് അനുമോദനം

Jun 16, 2024 01:08 PM

#HVACR | ഉന്നത വിജയികൾക്ക് അനുമോദനം മക്കളും കൂൾ; എയർ കണ്ടീഷൻ തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയികൾക്ക് അനുമോദനം

വടകര ജയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് എൻ ശിവകുമാർ ഉദ്ഘാടനം...

Read More >>
#parco|റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jun 16, 2024 11:31 AM

#parco|റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും...

Read More >>
#shabnaDeath | ഷബ്നയുടെ മരണം; ഭർതൃവീട്ടുകാരുടെ പീഡനം മരണത്തിലേക്ക് നയിച്ചുവെന്ന് കുറ്റപത്രം

Jun 16, 2024 10:23 AM

#shabnaDeath | ഷബ്നയുടെ മരണം; ഭർതൃവീട്ടുകാരുടെ പീഡനം മരണത്തിലേക്ക് നയിച്ചുവെന്ന് കുറ്റപത്രം

ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​ന​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 2023 ഡി​സം​ബ​ർ നാ​ലി​നാ​ണ്...

Read More >>
Top Stories