---
title: " #Uralungal |ഊരാളുങ്കൽ സൊസൈറ്റി പരിസരത്ത് കൺസ്യൂമർ ഫെഡ് സ്കൂൾമാർക്കറ്റ് ആരംഭിച്ചു "
english_title: "#Consumer #Fed #Schoolmarket #started   #Uralungal #Society #premises"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207589/consumer-fed-schoolmarket-started-uralungal-society-premises"
published_at: "2024-05-25T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652010d16d63_uralugal.jpg"
keywords: []
---

#  #Uralungal |ഊരാളുങ്കൽ സൊസൈറ്റി പരിസരത്ത് കൺസ്യൂമർ ഫെഡ് സ്കൂൾമാർക്കറ്റ് ആരംഭിച്ചു 

> **Lead Summary:**  വടകര**: കൺ**സ്യൂമർ ഫെഡ് സ്കൂൾമാർക്കറ്റ് ആരംഭിച്ചു. നാദാപുരം റോഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ് സൊസൈറ്റിക്ക് എതിർവശം കേരള സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡ് ആഭിമുഖ്യത്തിൽ ആരംഭിച്ച സ്കൂൾ മാർക്കറ്റിൻ്റെ ഉദ്ഘാടനം യുഎൽസിസി എസ് ചെയർമാൻ രമേശൻ പാലേരി നിർവ്വഹിച്ചു.

## Article Content

 വടകര**: കൺ**സ്യൂമർ ഫെഡ് സ്കൂൾമാർക്കറ്റ് ആരംഭിച്ചു. നാദാപുരം റോഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ് സൊസൈറ്റിക്ക് എതിർവശം കേരള സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡ് ആഭിമുഖ്യത്തിൽ ആരംഭിച്ച സ്കൂൾ മാർക്കറ്റിൻ്റെ ഉദ്ഘാടനം യുഎൽസിസി എസ് ചെയർമാൻ രമേശൻ പാലേരി നിർവ്വഹിച്ചു.

സ്കൂൾ തുറക്കുന്ന സമയം രക്ഷിതാക്കൾക്ക് ഏറെ ആശ്വാസകരമാകുന്ന വിപണിയിൽ നോട്ട്ബുക്ക് , സ്കൂൾ ബാഗ്, കുടകൾ വിവിധയിനം സ്കൂൾ സ്റ്റേഷണറി ഇനങ്ങൾ എന്നിവ 10 % മുതൽ 40% വരെ വിലക്കുറവിൽ ലഭ്യമാക്കുന്നു.

വിപണിയുടെ നടത്തിപ്പിനായി നാദാപുരം റോഡിലെ രാജാറാം ആർക്കേഡിൽ സൗജന്യമായി അനുവദിച്ച സ്ഥലത്ത് ആരംഭിച്ച സ്കൂൾ വിപണി ജൂൺ 15 വരെ തുടരുന്നതാണ്.

ഉൽഘാടന ചടങ്ങിൽ ബിന്ദു വള്ളിൽ ആദ്യ വിൽപ്പന നിർവഹിച്ചു. ഡപ്യൂട്ടി റീജിയണൽ മാനേജർ പ്രവീൺ കുമാർ വൈ എം അധ്യക്ഷത വഹിച്ചു.മാർക്കറ്റിംഗ് മാനേജർ ജെനിൽകുമാർ സി പി സ്വാഗതവും, ഷാജി എം വി നന്ദിയും പറഞ്ഞു. '

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207589/consumer-fed-schoolmarket-started-uralungal-society-premises)