#DiamondManiyur | വിസ്മയ സുനിലും; ഉന്നത വിജയികളെ ഡയമണ്ട് മണിയൂർ അനുമോദിച്ചു

#DiamondManiyur | വിസ്മയ സുനിലും;  ഉന്നത വിജയികളെ ഡയമണ്ട് മണിയൂർ അനുമോദിച്ചു
Jun 26, 2024 01:33 PM | By ADITHYA. NP

വടകര :(vatakara.truevisionnews.com) പ്രതിഭകളെയും ഉന്നത വിജയികളെയും ഡയമണ്ട് മണിയൂർ അനുമോദിച്ചു. അനുമോദനം ഏറ്റുവാങ്ങിയവരിൽ വിസ്മയ സുനിലും. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് വിജയം നേടിയ വിദ്യാർത്ഥികളെ ഡയമണ്ട് മണിയൂർ അനുമോദിച്ചു.

ക്ലബ്ബ് പ്രസിഡന്റ് പി എം മുകുന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മണിയൂർ യുപി സ്കൂൾ ഹാളിൽ നടന്ന പരിപാടി വാർഡ് മെമ്പർ എ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ മുഖ്യപ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തി. എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ്ണ വിജയം കരസ്ഥമാക്കിയ മണിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെയും, എൽഎസ്എസ് പരീക്ഷയിൽ ഉന്നത വിജയം നേടി കോഴിക്കോട് ജില്ലയിൽ ഏറ്റവും മികച്ച വിദ്യാലയമായി ഉയർന്നു നിൽക്കുന്ന മണിയൂർ നോർത്ത് എൽ പി.സ്കൂളിനെയും ആദരിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള നിയമസഭയും യൂനിസെഫ് ഇന്ത്യയും സംയുക്തമായി നടത്തിയ കാലാവസ്ഥ അസംബ്ലിയിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുമാരി വിസ്മയ സുനിലിനെയും ഉപഹാരം നൽകി അനുമോദിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ഫാത്തിമ ടിടി, മണിയൂർ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപിക ശ്രീമതി നീതു ശ്രീലേഷ്, മണിയൂർ നോർത്ത് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ഒതയോത്ത്, വിസ്മയ സുനിൽ, ആൻമേരി ലിയ, വൈഷ്ണ ഗിരീഷ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ഈ സത്യനാഥ് സ്വാഗതവും, ബി സന്ദീപ് നന്ദിയും പറഞ്ഞു 

#Vismaya #Sunil #Diamond #Maniyur #felicitated #the #top #winners

Next TV

Related Stories
#RotaryClub  | പുതിയ സാരഥികൾ;  വടകര ടൗൺ റോട്ടറി ക്ലബ്ബ് ഭാരവാഹികൾ സ്ഥാനാരോഹണം

Jun 28, 2024 10:14 PM

#RotaryClub | പുതിയ സാരഥികൾ; വടകര ടൗൺ റോട്ടറി ക്ലബ്ബ് ഭാരവാഹികൾ സ്ഥാനാരോഹണം

റോട്ടറി മുൻ ഡിസ്ട്രിക് ഗവർണർ എം പ്രകാശ് പ്ലസ്ടു ' എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ...

Read More >>
#searage | കടൽക്ഷോഭ ദുരിതം; തീരദേശത്ത് ജനപ്രതിനിധികൾ സന്ദർശിച്ചു

Jun 28, 2024 09:44 PM

#searage | കടൽക്ഷോഭ ദുരിതം; തീരദേശത്ത് ജനപ്രതിനിധികൾ സന്ദർശിച്ചു

മഠം ഭാഗത്തെ വീടുകളിലും ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ, വികസന...

Read More >>
#KadameriMUPSchool  |  വായനയുടെ പുതിയ വാതായനങ്ങൾ തുറന്ന് കടമേരി എം.യു.പി.സ്കൂൾ വാരാഘോഷ പരിപാടിക്ക് പ്രൗഢസമാപ്തി

Jun 28, 2024 07:16 PM

#KadameriMUPSchool | വായനയുടെ പുതിയ വാതായനങ്ങൾ തുറന്ന് കടമേരി എം.യു.പി.സ്കൂൾ വാരാഘോഷ പരിപാടിക്ക് പ്രൗഢസമാപ്തി

ക്ലാസ് തല ലൈബ്രറി വിപുലീകരണം, വായനാ മൂലകൾ സജ്ജീകരിക്കൽ, സ്റ്റാഫ് ലൈബ്രറി, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സാഹിത്യ പ്രശ്നോത്തരി...

Read More >>
#sheejasasi | വിദ്യാർത്ഥികൾ നന്മയുടെ വിളനിലമാകണം: ഷീജ ശശി

Jun 28, 2024 06:44 PM

#sheejasasi | വിദ്യാർത്ഥികൾ നന്മയുടെ വിളനിലമാകണം: ഷീജ ശശി

വടകര ബി ഇ എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്ത്...

Read More >>
#commemoration  | വടകരയിൽ എം പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു

Jun 28, 2024 06:14 PM

#commemoration | വടകരയിൽ എം പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു

എൻ എഫ് പി ഇ മുൻ സംസ്ഥാന അസി. സെക്രട്ടറി സ: കെ മോഹനൻ ഉദ്ഘാടനം...

Read More >>
#inaguration | ലാബ് കെട്ടിടവും ടോയ്ലറ്റ്കോംപ്ലക്സും ഉദ്ഘാടനം ചെയ്തു

Jun 28, 2024 03:11 PM

#inaguration | ലാബ് കെട്ടിടവും ടോയ്ലറ്റ്കോംപ്ലക്സും ഉദ്ഘാടനം ചെയ്തു

ലാബ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയും ടോയ്ലറ്റ് സമുച്ചയം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്...

Read More >>
Top Stories