#arrested| വിവിധയിടങ്ങളിൽ മോഷണം നടത്തിയ വടകര സ്വദേശി ഉൾപ്പെടെ മൂന്നംഗ സംഘം അറസ്റ്റിൽ

#arrested| വിവിധയിടങ്ങളിൽ മോഷണം നടത്തിയ വടകര സ്വദേശി ഉൾപ്പെടെ മൂന്നംഗ സംഘം അറസ്റ്റിൽ
May 25, 2024 10:22 PM | By Meghababu

വടകര :(vatakara.truevisionnews. com ) വടക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ കണ്ണൂർ ധർമടം പൊലീസ് പിടികൂടി. വടകര സ്വദേശിയും രണ്ട് തമിഴ്നാട് സ്വദേശികളുമാണ് അറസ്റ്റിലായത്.

ധർമടം, കൊയിലാണ്ടി, പള്ളൂർ എന്നിവിടങ്ങളിൽ വീട്ടിൽ കയറി കവർച്ച നടത്തിയ സംഘമാണ് ഇവരെന്ന് പൊലീസ് പറയുന്നു. വടകര സ്വദേശി എൻ കെ മണി, തഞ്ചാവൂർ സ്വദേശികളായ മുത്തു,വിജയൻ എന്നിവരാണ് പിടിയിലായത്.

ഈ മാസം 16ന് പാലയാടുളള വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നിരുന്നു. വിരമിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ സതീശന്‍റെ വീട്ടിൽ നിന്നാണ് അഞ്ച് പവൻ സ്വർണവും അയ്യായിരം രൂപയും മോഷ്ടിച്ചത്.

വീട്ടുകാർ മുകളിലെ നിലയിൽ ഉറങ്ങുമ്പോൾ ആസൂത്രിതമായി നടത്തിയ കവർച്ച. ഈ കേസിലെ അന്വേഷണത്തിലാണ് മണി പിടിയിലാകുന്നത്. തലശ്ശേരി എഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്തതിൽ നിന്ന് സംഘത്തിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടെന്ന് മനസ്സിലായി.

അങ്ങനെ മുത്തുവും വിജയനും അറസ്റ്റിലായി. കൊയിലാണ്ടിയിൽ ഒരു വീട്ടിലും ഇവർ കവർച്ച നടത്തിയിരുന്നു. അതിന്‍റെ മോഷണമുതലും പിടിച്ചെടുത്തു.

മാഹി പളളൂരിലും കഴിഞ്ഞ ദിവസം വീട്ടിൽ കയറി സ്ത്രീയുടെ മാല മോഷ്ടിച്ചിരുന്നു.ഇതിന് പിന്നിലും ഈ സംഘമെന്നാണ് നിഗമനം.

പലയിടങ്ങളിൽ നിന്നായി ഇരുചക്ര വാഹനങ്ങളും ഇവർ മോഷ്ടിച്ചിരുന്നു. മണിയാണ് കവർച്ചകളുടെയെല്ലാം സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്.

#gang #three #members #including #native #Vadakara, #arrested

Next TV

Related Stories
#DiamondManiyur | വിസ്മയ സുനിലും;  ഉന്നത വിജയികളെ ഡയമണ്ട് മണിയൂർ അനുമോദിച്ചു

Jun 26, 2024 01:33 PM

#DiamondManiyur | വിസ്മയ സുനിലും; ഉന്നത വിജയികളെ ഡയമണ്ട് മണിയൂർ അനുമോദിച്ചു

ക്ലബ്ബ് പ്രസിഡന്റ് പി എം മുകുന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മണിയൂർ യുപി സ്കൂൾ ഹാളിൽ നടന്ന പരിപാടി വാർഡ് മെമ്പർ എ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
#Landslide | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:24 PM

#Landslide | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത്...

Read More >>
#Traffic | വടകര നഗരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണം

Jun 26, 2024 09:52 AM

#Traffic | വടകര നഗരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണം

പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിൻറ്റെ ഒന്നാം ഘട്ട പര്യടനം ജൂലായ് എട്ടിന് നടത്താനും...

Read More >>
#Vadakaramunicipality | ഓണത്തിന്  പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി വടകര നഗരസഭ

Jun 25, 2024 07:54 PM

#Vadakaramunicipality | ഓണത്തിന് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി വടകര നഗരസഭ

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.സജീവ് കുമാർ, എ.പി.പ്രജിത, സിന്ധു പ്രേമൻ എ.ഫ്.ഒ.അബ്ദു റഹ്മാൻ എന്നിവർ...

Read More >>
#library | വീട്ടിലൊരു കുഞ്ഞു ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു.

Jun 25, 2024 03:12 PM

#library | വീട്ടിലൊരു കുഞ്ഞു ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു.

കൊറോണ കാലത്ത് നിർത്തി വയ്ക്കേണ്ടിവന്ന ഹോം ലൈബ്രറി പദ്ധതിയുടെ പുനരാരംഭമാണ് നടന്നത്. എല്ലാ വീടുകളിലും കുട്ടികളുടെ കയ്യെത്തും ദൂരത്ത് യഥേഷ്ടം...

Read More >>
Top Stories