വടകര:(vatakara.truevisionnews.com) വടകരയിലെ ജനങ്ങൾ യുഡിഎഫിനെ കൈവിടില്ലെന്ന് ഉറപ്പാണ്ഷാഫി പറമ്പിൽ .കേരളത്തിന്റെ കാര്യത്തിലും തികഞ്ഞ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കും.


അതേസമയം, തൃശൂരിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളെ പിന്തള്ളി എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയാണ് മുന്നിൽ. വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ലീഡ് ചെയ്യുമ്പോൾ പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് മുന്നിൽ.
ഇവിടെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ് രണ്ടാം സ്ഥാനത്ത്. വയനാട്ടിൽ സിറ്റിങ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിയാണ് മുന്നിൽ.
കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനും കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസുമാണ് ലീഡ് ചെയ്യുന്നത്.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം.വി ജയരാജനുമാണ് മുന്നിൽ.
#People #Vadakara #assured #they #abandon #UDF _#Shafi Parampil