വടകര:(vatakara.truevisionnews.com) തിരുമന എൽ.പി. സ്കൂളിൽ പ്രൈമറി ക്ലാസുകളിൽ നിന്നുതന്നെ മുഴുവൻ കുട്ടികൾക്കും മാതൃഭാഷയിൽ അടിസ്ഥാനശേഷി കൈവരിക്കുന്നതിനും വ്യവഹാര രൂപ നിർമ്മിതിയിൽ ധാരണ വരുത്തുന്നതിനും വേണ്ടി ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരി തയ്യാറാക്കിയ പദ്ധതിയാണ്.


എൻ്റെ മലയാളം എല്ലാവർക്കും പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ അബ്ദുനാസർ യു കെ നിർവഹിച്ചു.
തോടന്നൂർ ബിപിസി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു പദ്ധതി വിശദീകരണം ടീച്ചേഴ്സ് ക്ലബ് സാരഥി നൗഫൽ കെ എം നിർവഹിച്ചു.
യോഗത്തിൽ വിശിഷ്ടാതിഥിയായി ബിജുകാവിൽ സന്നിഹിതരായിരുന്നു .
വാർഡ് മെമ്പർ ഷറഫുദ്ദീൻ കൈതയിൽ ആശംസകൾഅർപ്പിച്ചു സംസാരിച്ചു .
ഹെഡ്മാസ്റ്റർ മനോജ് കുമാർ സ്വാഗതവും ഷിനിൽകുമാർ നന്ദിയും പറഞ്ഞു.
#Malayalam #everyone; #Kozhikode #Diet #Principal #inaugurated #project