---
title: "#vrramesh | ലാൽ സലാം വി ആർ രമേശിന് അന്ത്യാജ്ഞലി അർപ്പിച്ച് വടകര"
english_title: "#Lal #Salam #Vadakara #paid #his #last #respects  #VRRamesh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/212628/lal-salam-vadakara-paid-his-last-respects-vrramesh"
published_at: "2024-06-16T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ef81db7d74_shadd.jpg"
keywords: []
---

# #vrramesh | ലാൽ സലാം വി ആർ രമേശിന് അന്ത്യാജ്ഞലി അർപ്പിച്ച് വടകര

> **Lead Summary:**  **വടകര :[**കേരള സ്റ്റെയിറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച വി ആർ രമേശിന് അന്ത്യാജ്ഞലി അർപ്പിച്ച് വടകരയിലെ സഹപ്രവർത്തകർ.

## Article Content

 **വടകര :[**കേരള സ്റ്റെയിറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച വി ആർ രമേശിന് അന്ത്യാജ്ഞലി അർപ്പിച്ച് വടകരയിലെ സഹപ്രവർത്തകർ.

എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, വടകര മണ്ഡലം സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന വി ആർ രമേശ് ഇക്കഴിഞ്ഞ മെയ് 16 ന് ആയിരുന്നു വിടവാങ്ങിയത്.

വി ആർ രമേശിന് ലാൽ സലാം അർപ്പിച്ച് വടകരയിൽ എഐ ടി യു സി അനുസ്മരണ സമ്മേളനം സഘടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു.

എൻ കെ മോഹനൻ അധ്യക്ഷത വഹിച്ചു.

പി കെ നാസർ , പി സുരേഷ് ബാബു ആർ സത്യൻ എൻ എം ബിജു ഇ രാധാകൃഷ്ണൻ , സി രാമകൃഷ്ണൻ പി ഭാസ്കരൻ കെ ജയപ്രകാശ് കെ പ്രദീപൻ കെ എം ജയപ്രകാശ് പി സജീവ് കുമാർ ,ടി പി റഷീദ് ടി കെ വിജയ രാഘവൻ ,ഒ എം അശോകൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/212628/lal-salam-vadakara-paid-his-last-respects-vrramesh)