#allottment | അലോട്ട്മെൻ്റ്കൾ കഴിഞ്ഞു പ്ലസ്ടു വിന് സീറ്റ് കിട്ടിയില്ല; ദുഃഖം പങ്ക് വെച്ച് വിദ്യാർത്ഥിനിയുടെ കുറിപ്പ്

#allottment | അലോട്ട്മെൻ്റ്കൾ കഴിഞ്ഞു പ്ലസ്ടു വിന് സീറ്റ് കിട്ടിയില്ല; ദുഃഖം പങ്ക് വെച്ച് വിദ്യാർത്ഥിനിയുടെ കുറിപ്പ്
Jun 21, 2024 07:44 AM | By ADITHYA. NP

വടകര :(vatakara.truevisionnews.com) മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയിട്ടും പ്ലസ്ടുവിന് സീറ്റ് ലഭിക്കാത്തതിനു മനം നൊന്ത് തൻ്റേതക്കമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രയാസം സംസ്ഥാന വിദ്യാഭ്യസ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ മന്ത്രിക്കും തൻ്റെ ഫേസ്ബുക്കിലും എഴുതിയ കുറിപ്പ് ഹൃദയഭേദകമാകുന്നു.

നൂറു മേനി വിജയവും ഇരുനൂറ്റി എൺപതോളം എ. പ്ലസും നേടിയ വിദ്യാലയത്തിലെ രണ്ടാം സ്ഥാനക്കാരിയാണ് സീറ്റ് കിട്ടാത്ത കാര്യം കുറിപ്പിലൂടെ പൊതു ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുന്നത്.

കേരളാ വിദ്യാഭ്യാസ വകുപ്പ്മന്ത്രിയെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയോട്,

അംങ്ങയോട് ഇതെങ്ങനെ പറഞ്ഞറിയിക്കണം എന്നതിൽ ഈ പതിനാറുകാരിക്ക് ഒരുപാട് വേവലാതിയുണ്ട്. എങ്കിലും, അങ്ങയോടെല്ലാതെ മറ്റാരോട് ചോദിക്കും? ഞാൻ റയ സമീർ. ഈ വർഷത്തെ SSLC പരീക്ഷാഫലത്തിലെ എഴുപതിനായിരം പേരിൽ ഒരാൾ.

എത്താണ്ട് 3 മാസമായി വീട്ടിൽ ഇരിക്കുന്നു. ഇനിയും ഇരിേക്കേണ്ടി വരുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ട്രയൽ ഉൾപടെയുള്ള 3 അ ലോട്ട്മെൻ്റിലും സർക്കാർ 'സീറ്റ്' കിട്ടിയില്ല. അല്ല ! തന്നില്ല.

'എൻ്റെ കുഴപ്പം കൊണ്ടല്ല' എന്നു പലരും പറഞ്ഞ് ആശ്വസിപ്പിക്കുംമ്പോഴും ഉള്ളിൽ ആളിക്കത്തുന്ന തീയുടെ എരിച്ചിലും നീറ്റലും കനത്ത നിരാശയുമാണ്. ഞാൻ പോലുമറിയാതെ എൻ്റെ മനസ്സിലൂടെ കടന്ന് പോകുന്ന ചിന്തകൾ അതിഭയാനാകമാണ് .

പത്താംക്ലാസ് എന്ന അധ്യായന വർഷത്തിൻ്റെ തുടക്കം മുതൽ കേട്ടത് 'ഫുൾ എ പ്ലസ് ' ഉള്ളവർക്കെ 'സീറ്റ് ' ഉള്ളു എന്നായിരിന്നു .എന്നാൽ ഇന്ന് ആ പട്ടികയിൽ ഉൾപ്പെടുന്ന എൻ്റെ മാനസീകാവസ്ഥ അതിവ ഗുരുതരമാണ്.

ഒരോ അലോട്ട്‌മെൻ്റ് വരുംമ്പോഴും നിരാശയോടെ ഞാനും എൻ്റെ കുടുംബവും മുഖത്തോട് മുഖം നോക്കുമ്പോൾ പലരും അടുത്തതിൽ വരും എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.

എന്നാൽ ,ഇനി അടുത്തതൊന്നില്ല!. ക്ലാസുകൾ തുടങ്ങാനായി , ഞാൻ എൻ്റെ വീട്ടിലും. എന്നേപ്പോലെ ഞാൻ മാത്രമല്ല എന്നറിയാം. എന്നാൽ "എന്നെപൊലെയുള്ളവർ" എത്രപെർ കാണുമെന്നതിൽ അറിവില്ല.

സർ, എൻ്റെ മനസ്സിലൂടെയോടുന്ന ഭീകരചിന്തകളുടെ ബലിയാടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുപാട് സ്വപ്‌നങ്ങൾ നെയ്ത് വെച്ച കുട്ടിയാവും 'ഹാദി റുഷ്ദ'.

അവളെ പോലെ എല്ലാം വേണ്ടന്ന് വെച്ച് ലോകത്തോട് വിടപറയാൻ മടിയുണ്ട്. അവളുടെ ഇല്ലായ്മയ്ക്ക് ഉത്തരമായില്ല... എൻ്റെ ശബ്ദത്തിനെങ്കിലും ഉത്തരത്തിനായ് അപേക്ഷിക്കുന്നു എന്ന്, റയ സമീർ

#After #the #allotments #Plustu #did #not #get #seat #student #note #sharing #her #grief

Next TV

Related Stories
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 28, 2024 01:33 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#sportsfair | മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

Sep 28, 2024 01:19 PM

#sportsfair | മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

ഈ അധ്യായ വർഷത്തെ സ്കൂൾ കായികമേള സ്കൂൾ പ്രിൻസിപ്പൽ കെ വി അനിൽകുമാർ ഉദ്ഘാടനം...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 28, 2024 11:39 AM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Socialistgroup | ചരളിൽ മുക്ക് -ചോറോട് ഹൈസ്കൂൾ റോഡിനോടുള്ള അവഗണന; സമരത്തിനൊരുങ്ങി സോഷ്യലിസ്റ്റ് കൂട്ടായ്മ

Sep 28, 2024 10:48 AM

#Socialistgroup | ചരളിൽ മുക്ക് -ചോറോട് ഹൈസ്കൂൾ റോഡിനോടുള്ള അവഗണന; സമരത്തിനൊരുങ്ങി സോഷ്യലിസ്റ്റ് കൂട്ടായ്മ

ജലനിധി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിൻ്റെ പേര് പറഞ്ഞാണ് കഴിഞ്ഞ കുറച്ചു കാലമായി പഞ്ചായത്ത് അധികൃതർ റോഡ് പ്രവൃത്തി നടത്താത്തതിൻ്റെ ന്യായവാദം...

Read More >>
#Arjundeath | കണ്ണീർ അണിഞ്ഞ്; അർജുന്റെ മൃതദേഹം അഴിയൂരിൽ നിന്ന് ജന്മനാട്ടിലേക്ക് ഏറ്റുവാങ്ങി

Sep 28, 2024 08:47 AM

#Arjundeath | കണ്ണീർ അണിഞ്ഞ്; അർജുന്റെ മൃതദേഹം അഴിയൂരിൽ നിന്ന് ജന്മനാട്ടിലേക്ക് ഏറ്റുവാങ്ങി

മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കും....

Read More >>
#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

Sep 27, 2024 09:47 PM

#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

പ്രതിമാസം ഉപേക്ഷിക്കുന്ന ജൈവമാലിന്യങ്ങളിൽ 30% മാത്രമേ പുനരുപയോഗ കേന്ദ്രത്തിലേക്ക്...

Read More >>
Top Stories










News Roundup