ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അജൈവമാലിന്യ സംസ്കരണ പദ്ധതിയുടെ പങ്കാളിത്ത അവലോകന യോഗം സംഘടിപ്പിച്ചു.
അവലോകന യോഗം പ്രസിഡൻ്റ് എൻ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് പി.കെ. ആയിഷ ടീച്ചർ അധ്യക്ഷയായി.
ഗ്രീൻ വോംസ് പ്രോജക്ട് മാനേജർ എം.സി.മുസമ്മിൽ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്തിലെ ആറായിരത്തോളം വരുന്ന വീടുകളിൽ നിന്നും 400 ഓളം വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും പ്രതിമാസം ഉപേക്ഷിക്കുന്ന ജൈവമാലിന്യങ്ങളിൽ 30% മാത്രമേ പുനരുപയോഗ കേന്ദ്രത്തിലേക്ക് എത്തുന്നുള്ളൂവെന്നും ബാക്കി എഴുപത് ശതമാനത്തോളം മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും മറ്റും നിക്ഷേപിക്കുകയോ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയോ ആണെന്നും ഇത് സമൂഹത്തിനും വരും തലമുറക്കും വൻ ഭവിഷ്യത്താണെന്നും ഇക്കാര്യത്തിൽ വ്യക്തികളും സ്ഥാപനങ്ങളും ജാഗ്രത കാണിക്കണമെന്നും കണക്കുകൾ നിരത്തി അദ്ദേഹം വിശദീകരിച്ചു.
കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ സരള കൊള്ളിക്കാവിൽ, ടി. കെ. ഹാരിസ്, എ. സുരേന്ദ്രൻ, എം.വി. ഷൈബ, സി.എം.നജ്മുന്നിസ, ഹെൽത്ത് ഇൻസ്പെക്ടർ മാരായ പി.സജീവൻ, പി.സിദ്ധീഖ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ സി.എം. സുധ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ശീതള സ്വാഗതവും ഗ്രീൻ വോംസ് പഞ്ചായത്ത് കോഡിനേറ്റർ അസ്മിന അഷ്റഫ് നന്ദിയും പറഞ്ഞു.
#Inorganic #Waste #Management #Project #review #meeting #held #Ayancheryi