---
title: "#missing  |  വടകര സാൻഡ്ബാങ്ക്സിൽ അപകടം ; മത്സ്യ തൊഴിലാളിയെ കാണാതായി"
english_title: "#Accident #Vadakara #Sand #Bank #fisherman #missing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218061/accident-vadakara-sand-bank-fisherman-missing"
published_at: "2024-07-07T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a5ee13c1b4_death.jpg"
keywords: []
---

# #missing  |  വടകര സാൻഡ്ബാങ്ക്സിൽ അപകടം ; മത്സ്യ തൊഴിലാളിയെ കാണാതായി

> **Lead Summary:** ** വടകര:[ **മത്സ്യബന്ധനത്തിനിടെ ശക്തമായ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. മത്സ്യബന്ധന തൊഴിലാളിയായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയെയാണ് കാണാതായത്. കൂടെയുണ്ടായിരുന്നവരും മത്സ്യബന്ധനം നടത്തികൊണ്ടിരിക്കുന്നവരും ചൂണ്ടയിടുന്നവരും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.

## Article Content

** വടകര:[ **മത്സ്യബന്ധനത്തിനിടെ ശക്തമായ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി. മത്സ്യബന്ധന തൊഴിലാളിയായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയെയാണ് കാണാതായത്. കൂടെയുണ്ടായിരുന്നവരും മത്സ്യബന്ധനം നടത്തികൊണ്ടിരിക്കുന്നവരും ചൂണ്ടയിടുന്നവരും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.

ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് ഷാഫിയും സുഹൃത്തുക്കളും മത്സ്യബന്ധനം നടത്തുന്ന വലയുമായി സാൻഡ്ബാങ്ക്സിന്റെ മറുകരയിൽ പയ്യോളി ഭാഗത്തുനിന്നും വന്നത്. മത്സ്യബന്ധനം നടത്തുന്നതിനിടയിൽ വല കടലിലേക്ക് ആഴ്ന്ന് വലിക്കാൻ ശ്രമിക്കുമ്പോഴാണ് ശക്തമായ ഒഴുക്കിൽപെട്ടത്.

കൂടെയുണ്ടായിരുന്ന ആൾ കടലിലേക്ക്  ഇറങ്ങി കയർ ചാടി രക്ഷപ്പെടുത്താൻ നടത്തിയെങ്കിലും കടൽ തിരമാലയിലും ഒഴുക്കിലും നിയന്ത്രിക്കാൻ പറ്റാതാകുകയായിരുന്നു. സ്ഥലത്ത് വിവരം അറിഞ്ഞയുടൻ വാർഡ് കൗൺസിലർ പിവി ഹാഷിമിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ദരും തെരച്ചിൽ ശ്രമങ്ങൾ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.

വടകര എംഎൽഎ കെകെ രമ, നഗരസഭ ചെയർമാൻ കെ പി ബിന്ദു, വടകര തഹസിൽദാർ, വില്ലേജ് ഓഫീസർ, വടകര പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, വടകര തീരദേശ പോലീസ്, കടലോര ജാഗ്രത സമിതിയംഗങ്ങൾ എന്നിവർ സ്ഥലത്ത് തെരച്ചിലിനായി നേതൃത്വം കൊടുക്കുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായത് തെരച്ചിൽ നടത്തുന്നതിന് പ്രയാസമുണ്ടാകുന്നു.

.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218061/accident-vadakara-sand-bank-fisherman-missing)