ആയഞ്ചേരി: (vatakara.truevisionnews.com)ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സ്കൂൾ കായികമേളയിൽ കടമേരി എം.യു.പി. സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.
പൊന്മേരി എൽ.പി. സ്കൂൾ രണ്ടാം സ്ഥാനവും ആയഞ്ചേരി റഹ്മാനിയ എച്ച് എസ് മൂന്നാം സ്ഥാനവും നേടി.
മേള പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട് അധ്യക്ഷനായി.
വാർഡ് മെംബർ ടി. കെ.ഹാരിസ്, ജനപ്രതിനിധികളായ പി. അബ്ദുറഹിമാൻ, എ.കെ. സുബൈർ, പഞ്ചായത്ത് ഇമ്പ്ലിമെൻറിംഗ് ഓഫീസർ നാസർ ആക്കായിൽ, കൺവീനർ സി.സി. കുഞ്ഞബ്ദുല്ല, പ്രധാനാധ്യാപകൻ ടി. കെ. നസീർ, കെ. അശ്വന്ത് എന്നിവർ സംസാരിച്ചു.
വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും അഷ്റഫ് വെള്ളിലാട്ട് വിതരണം ചെയ്തു.
#Ayanchery #Panchayath #School #Sports #Fair #Kadameri #MUP #School #champions