അഴിയൂർ: (vatakara.truevisionnews.com)വയനാട്ടിലെ കരളലിയിപ്പിക്കുന്ന വാർത്തകൾ കേട്ടപ്പോൾ അഴിയൂരിലെ കുരുന്നു സഹോദരങ്ങളായ സെൻഹ ഫാത്തിമയ്ക്കും സൈൻ മുഹമ്മദിനും സിയാൻ അഹമ്മദിനും മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല.
കളിപ്പാട്ടങ്ങൾ വാങ്ങാൻ വേണ്ടി കഴിഞ്ഞ നോമ്പ് കാലം മുതൽ സ്വരുക്കൂട്ടി വെച്ച നാണയ തുട്ടുകൾ വയനാട് ദുരിതാശ്വാസത്തിന് നൽകിയാണ് അഴിയൂരിലെ ഈ മൂന്ന് കുരുന്നുകൾ മാതൃകയായയത്.
അഴിയൂർ വള്ളു പറമ്പിൽ ജംഷീർ - ഹൈറുന്നിസ ദമ്പതികളുടെ മക്കളായ സെൻഹ ഫാത്തിമ, സൈൻ മുഹമ്മദ്, സിയാൻ അഹമ്മദ് എന്നിവരാണ് സ്വരുക്കൂട്ടിവെച്ച നാണയ തുട്ടുകൾ അഴിയുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ ഉമ്മർക്ക് കൈമാറി മാതൃകയായത്.
ഉള്ളുലക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റും കണ്ടതിനെ തുടർന്ന് മൂന്നുപേരും ഉമ്മ ഹൈറുന്നിസയെ ആഗ്രഹം അറിയിക്കുകയായിരുന്നു.
തുടർന്നാണ് അഴിയൂർ പഞ്ചായത്ത് ഓഫീസിൽ എത്തി പ്രസിഡണ്ടിന് പണക്കുടുക്ക കൈമാറിയത്. സെൻഹ ഫാത്തിമയും സൈൻ മുഹമ്മദും കല്ലാമല യുപി സ്കൂൾ വിദ്യാർത്ഥികളാണ്. സിയാൻ അഹമ്മദ് അൽബിർ പ്രീ സ്കൂളിലാണ് പഠിക്കുന്നത്.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ഭരണസമിതി അംഗങ്ങളായ സാലിം പുനത്തിൽ, സാജിദ് നെല്ലോളി, സൂപ്രണ്ട് ഷീജ, ഉദ്യോഗസ്ഥന്മാരായ ശ്രുതിലയ ടി പി, അനീഷ് കെ, സോജോ നെറ്റോ, വിജിന, മേഘ, ബഗീഷ് എന്നിവരും സംബന്ധിച്ചു.
#Childrens #savings #Wayanad #Relief #Panakudukka #Panchayat #President #handed #over