#ReliefFund | കുരുന്നുകളുടെ സമ്പാദ്യം വയനാട് ദുരിതാശ്വാസത്തിന്;പണക്കുടുക്ക പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി

#ReliefFund  | കുരുന്നുകളുടെ സമ്പാദ്യം വയനാട് ദുരിതാശ്വാസത്തിന്;പണക്കുടുക്ക പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി
Aug 2, 2024 06:55 PM | By ShafnaSherin

 അഴിയൂർ: (vatakara.truevisionnews.com)വയനാട്ടിലെ കരളലിയിപ്പിക്കുന്ന വാർത്തകൾ കേട്ടപ്പോൾ അഴിയൂരിലെ കുരുന്നു സഹോദരങ്ങളായ സെൻഹ ഫാത്തിമയ്ക്കും സൈൻ മുഹമ്മദിനും സിയാൻ അഹമ്മദിനും മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല.

കളിപ്പാട്ടങ്ങൾ വാങ്ങാൻ വേണ്ടി കഴിഞ്ഞ നോമ്പ് കാലം മുതൽ സ്വരുക്കൂട്ടി വെച്ച നാണയ തുട്ടുകൾ വയനാട് ദുരിതാശ്വാസത്തിന് നൽകിയാണ് അഴിയൂരിലെ ഈ മൂന്ന് കുരുന്നുകൾ മാതൃകയായയത്.

അഴിയൂർ വള്ളു പറമ്പിൽ ജംഷീർ - ഹൈറുന്നിസ ദമ്പതികളുടെ മക്കളായ സെൻഹ ഫാത്തിമ, സൈൻ മുഹമ്മദ്, സിയാൻ അഹമ്മദ് എന്നിവരാണ് സ്വരുക്കൂട്ടിവെച്ച നാണയ തുട്ടുകൾ അഴിയുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ ഉമ്മർക്ക് കൈമാറി മാതൃകയായത്.

ഉള്ളുലക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റും കണ്ടതിനെ തുടർന്ന് മൂന്നുപേരും ഉമ്മ ഹൈറുന്നിസയെ ആഗ്രഹം അറിയിക്കുകയായിരുന്നു.

തുടർന്നാണ് അഴിയൂർ പഞ്ചായത്ത് ഓഫീസിൽ എത്തി പ്രസിഡണ്ടിന് പണക്കുടുക്ക കൈമാറിയത്. സെൻഹ ഫാത്തിമയും സൈൻ മുഹമ്മദും കല്ലാമല യുപി സ്കൂൾ വിദ്യാർത്ഥികളാണ്. സിയാൻ അഹമ്മദ് അൽബിർ പ്രീ സ്കൂളിലാണ് പഠിക്കുന്നത്.

പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ഭരണസമിതി അംഗങ്ങളായ സാലിം പുനത്തിൽ, സാജിദ് നെല്ലോളി, സൂപ്രണ്ട് ഷീജ, ഉദ്യോഗസ്ഥന്മാരായ ശ്രുതിലയ ടി പി, അനീഷ് കെ, സോജോ നെറ്റോ, വിജിന, മേഘ, ബഗീഷ് എന്നിവരും സംബന്ധിച്ചു.

#Childrens #savings #Wayanad #Relief #Panakudukka #Panchayat #President #handed #over

Next TV

Related Stories
#InternationalBookfestival | കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം;മേഖലാ ക്വിസിൽ മേമുണ്ട ഹയർ സെക്കണ്ടറി ജേതാക്കൾ

Dec 4, 2024 01:25 PM

#InternationalBookfestival | കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം;മേഖലാ ക്വിസിൽ മേമുണ്ട ഹയർ സെക്കണ്ടറി ജേതാക്കൾ

കോഴിക്കോട് മേഖലയിൽ സ്കൂൾ വിഭാഗത്തിൽ മേമുണ്ട എച്ച്എസ്എസ് ടീമും കോളേജ് വിഭാഗത്തിൽ മണാശ്ശേരി എംഎഎംഒ കോളേജ് ടീമും...

Read More >>
#Hvacr | തിരി തെളിഞ്ഞു; എച്ച് വി എ സി ആർ  ജില്ലാ സമ്മേളനം വടകരയിൽ തുടങ്ങി

Dec 4, 2024 12:59 PM

#Hvacr | തിരി തെളിഞ്ഞു; എച്ച് വി എ സി ആർ ജില്ലാ സമ്മേളനം വടകരയിൽ തുടങ്ങി

കക്ഷി രാഷ്ട്രീയത്തിനും അതീതമായി പ്രവർത്തിക്കുന്ന എച്ച് വി എ സി ആർ എംപ്ലോയീസ് അസ്സോസിയേഷൻ 10-ാമത് ജില്ലാ സമ്മേളനം വടകരയിൽ...

Read More >>
#Arrest | മാഹിയിലെ  ബുള്ളറ്റ് മോഷണം;  കുപ്രസിദ്ധ പ്രതി ചോമ്പാൽ പൊലീസിൻ്റെ പിടിയിൽ

Dec 4, 2024 12:29 PM

#Arrest | മാഹിയിലെ ബുള്ളറ്റ് മോഷണം; കുപ്രസിദ്ധ പ്രതി ചോമ്പാൽ പൊലീസിൻ്റെ പിടിയിൽ

മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബുള്ളറ്റ് മോഷണം ചെയ്‌ത്‌ കൊണ്ടുപോയ കുപ്രസിദ്ധ പ്രതി...

Read More >>
#Fire | വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Dec 4, 2024 09:54 AM

#Fire | വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാരാണ് വാഹനം...

Read More >>
#HVACR | എച്ച് വി എ സി ആർ ജില്ലാ സമ്മേളനം നാളെ വടകരയിൽ

Dec 3, 2024 08:26 PM

#HVACR | എച്ച് വി എ സി ആർ ജില്ലാ സമ്മേളനം നാളെ വടകരയിൽ

വടകര മുനിസിപ്പൽ ടൗൺഹാളിൽ സംസ്ഥാന സെക്രട്ടറി മനോജ് കെ ആർ ഉദ്ഘാടനം...

Read More >>
#clorination | ശുദ്ധമായ കുടിവെള്ളം; മംഗലാട് കിണർ ക്ലോറിനേഷൻ നടത്തുന്ന തീവ്രയജ്ഞ പരിപാടിക്ക് തുടക്കം

Dec 3, 2024 02:19 PM

#clorination | ശുദ്ധമായ കുടിവെള്ളം; മംഗലാട് കിണർ ക്ലോറിനേഷൻ നടത്തുന്ന തീവ്രയജ്ഞ പരിപാടിക്ക് തുടക്കം

ഒന്നിൽ കൂടുതൽ കുടുംബാഗങ്ങൾ ചേരുന്ന എല്ലാ ആഘോഷങ്ങൾക്കും ഇനി സൂപ്പർ ക്ലോറിനേഷൻ നിർബന്ധമായും ചെയ്യണമെന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എ....

Read More >>
Top Stories

News Roundup