---
title: "#requirment  | പച്ചമലയാളം കോഴ്സ്; അധ്യാപകരെ വേണം"
english_title: "#malayam #Course #Teachers #are #needed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226078/malayam-course-teachers-are-needed"
published_at: "2024-08-06T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1f92a08300_apppl.jpg"
keywords: []
---

# #requirment  | പച്ചമലയാളം കോഴ്സ്; അധ്യാപകരെ വേണം

> **Lead Summary:** **വടകര: **സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ പച്ചമലയാളം (അടിസ്ഥാനം) സർട്ടിഫിക്കറ്റ് കോഴ്‌സിൽ ക്ലാസ് എടുക്കുന്നതിന് അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: **സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ പച്ചമലയാളം (അടിസ്ഥാനം) സർട്ടിഫിക്കറ്റ് കോഴ്‌സിൽ ക്ലാസ് എടുക്കുന്നതിന് അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ആറ് മാസമാണ് കാലാവധി.

മലയാള സാഹിത്യത്തിൽ ബിരുദവും ഡിഇഎൽഎഡ്/ ബിഎഡ് ആണ് അടിസ്ഥാന യോഗ്യത.

അധ്യാപകർക്ക് സാക്ഷരതാമിഷൻ നിശ്ചയിക്കുന്ന അലവൻസും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും നൽകും.

സ്വയം തയാറാക്കിയ അപേക്ഷ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 13 ന് 5 മണിക്കകം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാമിഷൻ ഓഫീസിൽ നേരിട്ടോ ജില്ലാ കോർഡിനേറ്റർ, ജില്ലാ സാക്ഷരതാമിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽസ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിലോ districtliteracy mission@gmail.com എന്ന മെയിലിലോ ലഭിക്കണം.

ഫോൺ: 0495-2370053.

അപേക്ഷകളിൽ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും വേണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226078/malayam-course-teachers-are-needed)