#LDF | ചോദ്യോത്തരവേള അനുവദിച്ചില്ല; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു

 #LDF | ചോദ്യോത്തരവേള അനുവദിച്ചില്ല; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു
Sep 9, 2024 07:58 PM | By Jain Rosviya

ആയഞ്ചേരി:(vatakara.truevisionnews.com)പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മെമ്പർമാർ നിയമാനുസൃതമായ് നൽകിയ ചോദ്യങ്ങൾ ഭരണസമിതി യോഗത്തിൽ ഉന്നയിക്കാൻ അവസരം നൽകാതെ മറുപടി നിഷേധിച്ച പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ ഡി എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു.

പഞ്ചായത്തീരാജ് ആക്ട് പ്രകാരം പഞ്ചായത്ത് മെമ്പർ മാർക്ക് പഞ്ചായത്ത് ഭരണവുമായ് ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന്, ഭരണസമിതി യോഗത്തിൻ്റെ ഏഴ് ദിവസങ്ങൾക്ക് മുമ്പ് ചോദ്യങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയാൽ, യോഗത്തിൻ്റെ അജണ്ടയിൽ ഒന്നാമത്തെ ഇനമായ് ചോദ്യോത്തരങ്ങൾ ചേർത്ത് ചോദ്യം ഉന്നയിക്കാനും മറുപടി നൽകാനും അവസരം ഉണ്ടാക്കണമെന്നാണ്.

മറ്റ് നടപടികളിലേക്ക് കടക്കുന്നതിന് മുമ്പേ ഒരു മണിക്കൂർ സമയം ചോദ്യോത്തരങ്ങൾക്ക് മാറ്റിവെക്കണം. എന്നാൽ ആയഞ്ചേരി പഞ്ചായത്തിൽ ഇത് ഉണ്ടാവുന്നില്ല.

പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് ഫണ്ട് അനുവദിക്കുന്നതിലെ അലംഭാവം സംബന്ധിച്ച് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നൽകിയ ചോദ്യമാണ് അജണ്ടയിൽ ചേർക്കാതെ ഒഴിവാക്കിയത്.

പഞ്ചായത്തിലെ 81 അംഗതി കുടുബങ്ങൾക്ക് ഓണക്കിറ്റ് നൽകുന്നതിന് കുടുബശ്രീ സി.ഡി എസ്സ് ചെയർപേഴ്സൺ നൽകിയ കത്തും അജണ്ടയിൽ ഉൾപ്പെടുത്താതെ ഒഴിവാക്കിയതിലൂടെ പാവപ്പെട്ട അഗതികളോടും കൂരത കാണിച്ചിരിക്കയാണ്.

പഞ്ചായത്ത് അധികൃതരുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് എൽ ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി.

സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

സുധസുരേഷ് അധ്യക്ഷം വഹിച്ചു.

ടി. സജിത്ത്, പ്രബിത അണിയോത്ത്, ലിസ പുനയംകോട്ട്, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

#Question #time #not #allowed #LDF #boycotted #Ayanchery #Grama #Panchayat #Governing #Council #meeting

Next TV

Related Stories
Top Stories










News Roundup