റിപ്പബ്ലിക്ക് ദിന പരേഡില്‍ ഇടം തേടി ആയഞ്ചേരി സ്വദേശിനി ഹരിലക്ഷ്മി

റിപ്പബ്ലിക്ക് ദിന പരേഡില്‍  ഇടം തേടി  ആയഞ്ചേരി സ്വദേശിനി ഹരിലക്ഷ്മി
Jan 26, 2022 04:04 PM | By Rijil

വടകര : രാജ്യം ഇന്ന് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന പരേഡില്‍ ഇടം തേടി ആയഞ്ചേരി സ്വദേശിനി ഹരിലക്ഷ്മിയും. പട്ടാമ്പി ഗവണ്‍മെന്റ് ശ്രീ നീലകണ്ഠ സംസ്‌കൃതകോളേജിലെ ബി.എസ്.സി സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എന്‍സിസി കേഡറ്റും ആയ പി.ഹരി ലക്ഷ്മിയാണ് ഇത്തവണയും റിപ്പബ്ലിക് ദിന പരേഡില്‍ അഭിമാന ചുവടുകള്‍ വെച്ചത്. 28 കെ ഒറ്റപ്പാലം ബെറ്റാലിയനിലെ എന്‍സിസി കേഡറ്റാണ് ഹരിലക്ഷ്മി .

ഇതിനു മുന്‍പും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിട്ടുണ്ട് . ഇക്കുറി കേരളം ലക്ഷദ്വീപ് ടീമില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ടു വനിതാ കേഡറ്റുകള്‍ക്ക് ഒപ്പമാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. വടകര ആയഞ്ചേരി പദ്മനാഭന്‍ മണലേരിയുടെയും , ഒറ്റപ്പാലം കെ പി എസ് മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ മേപ്പയ്യൂര്‍ കളരിക്കണ്ടി മുക്കിലെ ചെറുവോട്ട്കണ്ടി ഇന്ദിരയുടെയും മകളാണ് ഹരി ലക്ഷ്മി.

ഹൈ സ്‌കൂള്‍ പഠനകാലത്തും എന്‍.സി.സി ഡയറക്ടര്‍ ജനറലിന്റെ പ്രത്യേക ബഹുമതിക്ക് അര്‍ഹയായിട്ടുണ്ട് .കൂടാതെ കബഡിയില്‍ സംസ്ഥാന തല പുരസ്‌കാരവും ,കലാമണ്ഡലത്തില്‍ നിന്ന് നൃത്തവും അഭ്യസിച്ചു കഴിഞ്ഞിട്ടുണ്ട് .ഹയര്‍സെക്കന്‍ഡറി കാലഘട്ടത്തില്‍ രാജ്യത്തിലെ വളരെ കുറച്ചു ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന പ്രൈംമിനിസ്റ്റേഴ്‌സ് റാലിയിലും രാഷ്ട്രപതിയുടെ ചായ സല്‍ക്കാരത്തിലും പങ്കെടുക്കാനും ഈ മിടുക്കിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് .

Seeked a place in the Republic Day Parade Harilakshmi from Ayancherry

Next TV

Related Stories
മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

Apr 11, 2025 11:05 AM

മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

അധ്യാപകന്റെയും ഓഫീസ് സ്റ്റാഫിന്റെയും സത്യസന്ധമായ ഇടപെടലിനെ സ്കൂൾ സ്റ്റാഫ് കൂട്ടായ്മ...

Read More >>
വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ  തൊഴിലുറപ്പ് പ്രവർത്തകർ

Feb 13, 2025 07:33 PM

വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ തൊഴിലുറപ്പ് പ്രവർത്തകർ

വാർഡ് മെമ്പർ സാലിം പുനത്തിലിൻ്റെ നേതൃത്വത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര...

Read More >>
പാലയാട് തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

Feb 11, 2025 10:47 AM

പാലയാട് തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

പാരമ്പര്യ ചടങ്ങായ കാവിറക്കത്തിന് നൂറ് കണക്കിന് ഭക്തജനങ്ങൾ...

Read More >>
#musicalalbum | 'ഓള് വേറെ ലെവലാ'; ഹന്നയുടെ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

Sep 30, 2024 09:00 PM

#musicalalbum | 'ഓള് വേറെ ലെവലാ'; ഹന്നയുടെ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

ഹന്ന ടി.പി എഴുതിയ വരികൾക്ക് ഫിറോസ് നാദാപുരം സംഗീതം നൽകി....

Read More >>
#ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി

Sep 27, 2024 08:51 PM

#ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി

മുനിസിപ്പൽ പാർക്കിൽ ജാനു തമാശ ഫെയിം ലിധിലാൽ നർത്തകി ലിസി മുരളീധരന് നൽകിയാണ്...

Read More >>
#Wafest  | 'വ' വടകരയുടെ സാംസ്‌കാരിക ഉത്സവത്തിന് തുടക്കമായി

Sep 18, 2024 10:51 AM

#Wafest | 'വ' വടകരയുടെ സാംസ്‌കാരിക ഉത്സവത്തിന് തുടക്കമായി

ദേശീയ അവാർഡ് നേടിയ ആട്ടം സിനിമയിലെ മുഴവൻ നടൻമാർക്കും സംവിധായകനും ആദരം അർപ്പിച്ച പരിപാടിയോടെ ' വ ' ക്ക്...

Read More >>
Top Stories