അഴിയൂർ:(vatakara.truevisionnews.com) അഴിയൂർ- മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ മാഹി വിദേശമദ്യവുമായി വടകര തിക്കോടി സ്വദേശി പിടിയിൽ.


പടിഞ്ഞാറേ തെരുവിൻതാഴ ഷെജനാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 15 കുപ്പികളിലായി 7.5 ലിറ്റർ മദ്യം പിടിച്ചെടുത്തു.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വടകര എക്സൈസ് സർക്കിൾ ഓഫീസ് ടീം, കോഴിക്കോട് ഐബി പ്രമോദ് പുളിക്കൂൽ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജയപ്രസാദ് സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദീപ്, ഷിജിൻ, ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.
#native #Vadakara #arrested #with #Mahi #foreign #liquor #Azhiyur