#Englishlanguageenrichment | ഭാഷാ പരിശീലനം; ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം നടപ്പിലാക്കി ഒഞ്ചിയം ഗവൺമെൻ്റ് യു.പി സ്കൂൾ

#Englishlanguageenrichment | ഭാഷാ പരിശീലനം; ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം നടപ്പിലാക്കി ഒഞ്ചിയം ഗവൺമെൻ്റ് യു.പി സ്കൂൾ
Sep 3, 2024 01:13 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി വർദ്ധിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒഞ്ചിയം ഗവൺമെൻ്റ് യു.പി സ്കൂളിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് നിർവഹിച്ചു.

കേരളത്തിലെ 163 ഉപജില്ലകളിൽ നിന്നും ഓരോ സ്കൂൾ വീതം ആണ് പദ്ധതി നടപ്പിലാക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ളത്.

മലയാളം മീഡിയത്തിലുള്ള 5, 6 ക്ലാസുകളിലെ കുട്ടികൾക്കാണ് ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകുന്നത്.

ശിശു കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലും നിരന്തര മൂല്യനിർണയ രീതിയിലും ഊന്നിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പി.ടി.എ പ്രസിഡണ്ട് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപകൻ പ്രമോദ് എം.എൻ, ഭാസ്കരൻ മാസ്റ്റർ, ബിജു മൂഴിക്കൽ, റീന. എൻ, നവ്യശ്രീ, ശ്രീജ, ഇംഗ്ലീഷ് റിസോഴ്‌സ് അധ്യാപിക അപർണ എന്നിവർ പ്രസംഗിച്ചു.

#Onchiyam #Govt #UP #School #implements #English #Language #Enrichment #Program

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
Top Stories

News Roundup