---
title: " #Athanikkalresidenceassociation | ഓണകിറ്റ് വിതരണം ചെയ്ത് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ"
english_title: "#Athanical #Residence #Association #by #distributing #Onam #kit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234204/athanical-residence-association-by-distributing-onam-kit"
published_at: "2024-09-08T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ddba1b04bef_onam_kit.jpg"
keywords: []
---

#  #Athanikkalresidenceassociation | ഓണകിറ്റ് വിതരണം ചെയ്ത് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ

> **Lead Summary:** **അഴിയൂർ:**കൊറോത്റോഡ് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഓണകിറ്റ് വിതരണം ചെയ്തു.

## Article Content

**അഴിയൂർ:**കൊറോത്റോഡ് അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ ഓണകിറ്റ് വിതരണം ചെയ്തു.

വയനാടിൽ പ്രളയം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഒഴിവാക്കിയാണ് അസോസിയേഷൻ അംഗങ്ങൾ മുഴുവൻ വീടുകളിലും ഓണകിറ്റ് വിതരണം ചെയ്തത്.

അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ വെച്ച് ഓണക്കിറ്റ് വിതരണം അഴിയൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ അബ്ദുൽ റഹീം നിർവഹിച്ചു.

ചടങ്ങിൽ സെക്രട്ടറി ശിഹാബ് സ്വാഗതവും പ്രസിഡന്റ്‌ രാവിദ് മാസ്റ്റർ ആദ്യക്ഷതയും വഹിച്ചു.

ഇ സുധാകരൻ, ശശീന്ദ്രൻ, കേ അബ്ദുള്ള, നാസർ അത്താണിക്കൽ, ഷീജ,സുബൈർ പറമ്പത്ത്, കെ കുഞ്ഞമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു.

സുബിന നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234204/athanical-residence-association-by-distributing-onam-kit)