വടകര:(vatakara.truevisionnews.com)മലയാള സാംസ്കാരിക നവോത്ഥാനത്തിന്റെ ചാലക ശക്തിയായ കെപിഎസി യുടെ പ്ലാറ്റിനം ജൂബിലി ആഘോഷം വടകരയുടെ സാംസ്കാരിക പെരുമക്ക് തിലകക്കുറിയായി.
ആർഭാട ജീവിതം നയിക്കുന്ന ഇന്നത്തെ കേരളീയ ജീവിതങ്ങൾ, ഇന്നലെകളെ മറന്നു പോകരുതെന്ന് എം മുകുന്ദൻ പറഞ്ഞു.
വടകര ടൗൺ ഹാളിൽ " കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനവും കെ പിഎസി യും " വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
ഇരുട്ടു നിറഞ്ഞ വഴികളിൽ ചൂട്ടു മിന്നിച്ചു പോകുന്നമനുഷർ. കെ പി എസി എന്ന് ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ഒരു ചിത്രമാണ്.
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം കാണാൻ പണ്ട് കാലങ്ങളിൽ ക്ഷേത്ര ഉത്സവം കാണാൻ പോകുന്നത് പോലെയായിരുന്നു. എന്നാൽ ഉത്സവം കണ്ടു മടങ്ങുമ്പോർ ആളുകളുടെ മനസ്സിൽ ബാക്കിയുണ്ടാവുക ആനയും മേളങ്ങളുമായിരിക്കും.
കെ പിഎസി നാടകം കണ്ട പ്രേക്ഷക മനസ്സിൽ അഗ്നിപർവ്വതങ്ങളായിരുന്നുവെന്ന് എം മുകുന്ദൻ പറഞ്ഞു. ജന്മിയെ കമ്മ്യൂണിസ്റ്റാക്കിയ മാന്ത്രിക വിദ്യയായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിഎന്ന നാടകം.
കലയും സാഹിത്യവും എങ്ങിനെ നാടിനെ ഇളക്കിമറിക്കാനാവുമെന്ന് കെപിഎസി കാണിച്ചു കൊടുത്തു.
കെപിഎസി ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ ഇത്ര വേഗം ഇടതുപക്ഷം അധികാരത്തിൽ വരുമായിരുന്നില്ല.കെപിഎസി നാടക പ്രസ്ഥാനം ശക്തമായി വീണ്ടെടുക്കേണ്ട കാലമാണിത്.
റോഡിലെ മാലിന്യം മാത്രം നീക്കിയാൽ പോര. മനസ്സുകളിലെ മാലിന്യം കൂടി നീക്കണം.കെ പി എസി പോലുള്ള നാടകങ്ങൾക്ക് ഇതിന് കഴിയുന്നുണ്ടെന്ന് നാം തിരിച്ചറിയണം.
ഇടത്പക്ഷ സൂര്യൻ ഒരിക്കലും അസ്തമിക്കുന്നില്ല. ചിലപ്പോ കാർമേഘം വന്നു മൂടിയാലും,സൂര്യർ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കും.
അതുകൊണ്ടുതന്നെ നമുടെ പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. വീണ്ടും വീണ്ടും നാംസ്വപ്നം കാണണം. പുതിയതലമുറ എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിക്കുകയാണു.എന്നാൽ.
നിങ്ങളുടെ പിതാമഹൻമാർ നടന്നുനീങ്ങിയ ഈ നാടിന്റെ കനൽ വഴികൾ കൂടി ഓർത്ത് വെക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓർക്കാനും ഓർമ്മിപ്പിക്കാനുമുള്ളതാണ് ഈ കൂട്ടായ്മയെന്ന് എം മുകുന്ദൻ പറഞ്ഞു.
ചരിത്രകാരൻ പി ഹരീന്ദ്രനാഥ് അധ്യക്ഷനായി.
സെമിനാറിൽ മാധ്യമ പ്രവർത്തകൻ ബൈജുചന്ദ്രൻ, എഴുത്തുകാരൻ ഇപി രാജഗോപാലൻ, നിരൂപകൻ കെ വി സജയ് എന്നിവർ സംസാരിച്ചു. പി കെ സബിത്ത് സ്വാഗതവും കെ പി രമേശൻ നന്ദിയും പറഞ്ഞു.
#KPAC #Platinum #Jubilee #Keralites #who #lead #lives #don't #forget #yesterday #MMukundan