#Wayanadlandslide | വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ സാമ്പത്തിക സഹായത്തിനായി ആയഞ്ചേരിയിൽ പ്രത്യേക ഭരണ സമിതി യോഗം ചേരും

#Wayanadlandslide | വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ സാമ്പത്തിക സഹായത്തിനായി ആയഞ്ചേരിയിൽ പ്രത്യേക ഭരണ സമിതി യോഗം ചേരും
Sep 10, 2024 04:26 PM | By Jain Rosviya

ആയഞ്ചേരി:(vatakara.truevisionnews.com)വയനാട് ജില്ലയിലെ മുണ്ടെ കൈ ചൂരൽമല പ്രദ്ദേശങ്ങളിൽ ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പാശ്ചാത്തലത്തിൽ പുനരധിവാസ പാക്കേജിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സാമ്പത്തിക സഹായത്തിനായി ആയഞ്ചേരിയിൽ പ്രത്യേക ഭരണ സമിതി യോഗം ചേരും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യഥേഷ്ട സഹായം അഭ്യർത്ഥിച്ചുള്ള സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക യോഗം സപ്തമ്പർ 12 വ്യാഴാഴ്ച 3 മണിക്ക് പഞ്ചായത്ത് ഓഫിസിൽ ചേരും.

സമീപ പഞ്ചായത്തുകൾ സാമ്പത്തികസഹായം തീരുമാനിച്ച് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടും ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൻ്റെ അജണ്ടയിൽ ഇത് വരെ ഈ വിഷയം ഉൾപ്പെടുത്തിയിരുന്നില്ല.

അതിനാൽ, പഞ്ചായത്തീരാജ് ആക്ട് 161 (1 എ ) 6-ാം വകുപ്പ് 1 ഉപവകുപ്പ് പ്രകാരം പ്രത്യേക യോഗം ചേർന്ന് ആലോചിക്കണമെന്ന് എൽ ഡി എഫ് മെമ്പർമാർ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഭരണ സമിതി യോഗം വിളിച്ചു ചേർത്തത്.

#Wayanad #Landslide #special #management #committee #meeting #will #held #Ayanchery #relief #financial #assistance

Next TV

Related Stories
Top Stories










News Roundup