മടപ്പള്ളി: (vatakara.truevisionnews.com) മടപ്പള്ളി കോളേജിലെ പൂർവ്വകാല കെ എസ് യു പ്രവർത്തകരുടെ കുട്ടായ്മയായ സിമാക് സോഷ്യോകൾച്ചറൽ ഇനിഷ്യേറ്റീവ് ഓഫ് മടപ്പള്ളി അലൂമിനി കോൺഗ്രസ്സ് (സിമാക്) സംഘടിപ്പിക്കുന്ന കടുംബ സംഗമം മെയ് 18ന് വടകര ടൗൺഹാളിൽ നടക്കും.


രാവിലെ 9.30 ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അബിൻ വർക്കി മുഖ്യപഭാഷണം നടത്തും. പുരസ്കാര ജേതാവ് മനയിൽ നാരായണൻ മാസ്റ്റർക്ക് (തിക്കോടി) ഉമ്മൻ ചാണ്ടി സദ്ഭാവന പുരസ്കാരം അഡ്വ.കെ.പ്രവീൺ കുമാർ സമർപ്പിക്കും.
തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനം ഷാഫി പറമ്പിൽ.എം.പി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് 'സംഗീതമാണ് ലഹരി 'എന്ന സന്ദേശം ഉയർത്തിക്കൊണ്ട് പ്രശസ്ത ഗായകൻ ഡോ: ഹംബിൾ ഷൈൻ നയിക്കുന്ന 'ഗസൽ സന്ധ്യ'.
പത്രസമ്മേളനത്തിൽ കെ.മുരളീധരൻ, ഡോ: കെ.പി അമ്മുക്കുട്ടി, ചിത്രാംഗദൻ എസ്.കെ, ബാബു രാജൻ എം.പി എന്നിവർ പങ്കെടുത്തു
Cimac Fest 2k25 Family reunion Oommenchandy Sadbhavana Award presentation Vadakara