വടകര:(vatakara.truevisionnews.com)സംസ്ഥാനത്ത് 2025 മാർച്ച് 30ന് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുക എന്ന ലക്ഷ്യം മുൻനിർത്തി 2024 ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 വരെ നടത്തുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ മുന്നോടിയായാണ് മുൻസിപ്പാലിറ്റിയിൽ നിർവഹണ സമിതിയോഗം വിളിച്ചു ചേർത്തത്.
മുനിസിപ്പാലിറ്റി കൗൺസിൽ ഹാളിൽ വിളിച്ച് ചേർത്ത യോഗം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഎ പി പ്രജിത സ്വാഗതം പറഞ്ഞു.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ സംബന്ധിച്ച് ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ് വിശദീകരിച്ചു.
ജനകീയ ക്യാമ്പയിൻ നിർവഹണ സമിതിയുടെ ഭാഗമായി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ഷംന പി അവതരണം നടത്തി.
വാർഡ് കൗൺസിലർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സർക്കാർ സ്ഥാപന തല പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, വനിതാ സംഘടന പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ, ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
മുനിസിപ്പാലിറ്റിയിലെ നിലവിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ വിലയിരുത്തി സംസാരിക്കുകയും ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
ക്യാമ്പയിനിന്റെ പൂർണ്ണമായ വിജയത്തിനായി മുഴുവൻ രാഷ്ട്രീയ പാർട്ടികളും പൂർണ്ണ പിന്തുണ അറിയിച്ചു. യുവജന സംഘടന- വനിതാ സംഘടനാ പ്രതിനിധികളും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
മുഴുവൻ വാർഡുകളിലും വാർഡ് തലനിർവഹണസമിതി സെപ്റ്റംബർ 30ന് മുമ്പ് പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനമെടുത്തു.
വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള അനുബന്ധ യോഗങ്ങളും ക്യാമ്പയിൻ ഭാഗമായി നടത്തും.ഒക്ടോബർ രണ്ടിന് മുനിസിപ്പൽ തലത്തിലും മുഴുവൻവാർഡ് തലങ്ങളിലും മാലിന്യ മുക്ത പ്രവൃത്തികളുടെ ഉദ്ഘാടനം നടത്തിക്കൊണ്ട് ക്യാമ്പയിൻ ആരംഭിക്കും.
സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ്ണ ഹരിത സ്ഥാപനം, ഹരിത അയൽക്കൂട്ടം, നീർച്ചാലുകളുടെ വീണ്ടെടുപ്പ് , ടൗണുകൾ ഉൾപ്പെടുന്നപൊതു സ്ഥലങ്ങളും മാർക്കറ്റുകളും സമ്പൂർണ്ണ മാലിന്യമുക്തമാക്കുക, ഹരിത ടൂറിസം കേന്ദ്രങ്ങൾ സൃഷ്ടിക്കുക, മുഴുവൻ വീടുകളിലും ജൈവ അജൈവ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സമ്പൂർണ്ണമാക്കുക എന്നീ മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് മാർച്ച് 30 നകം സുസ്ഥിര മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യമാണ് വടകര നഗരസഭയ്ക്ക് ഉള്ളതെന്ന് യോഗത്തിനോടനുബന്ധിച്ച് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.
#meeting #held #by #People #Campaign #Implementation #Committee #Garbage #Free #Navakerala #Vadakara