വില്ല്യാപ്പളളി:(vatakara.truevisionnews.com)കേരള സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പും വില്ല്യാപ്പളളി ഗ്രാമപഞ്ചായത്ത് ആയുഷ് എൻഎച്ച് എം പി എച്ച് സി ഹോമിയോപ്പതിയും സംയുക്തമായി വയോജന ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വില്ല്യാപ്പള്ളി ഭാസ്ക്കരൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബിഷ കെ. അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജുള കെ.കെ. ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ മോഹനൻ സി.പി., രാഗിണി തച്ചോളി, വില്ല്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം എച്ച്.ഐ.പ്രകാശൻ എൻ.എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു.
വില്ല്യാപ്പള്ളി ആയുഷ് ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ.രജീഷ് പി.പുറപ്പോഡി സ്വാഗതവും ശ്രീമതി. സജിത വി.പി നന്ദിയും പറഞ്ഞു.
മെഡിക്കൽ ഓഫീസർമാരായ ഡോ.രാഗി.എൻ. (തി രുവള്ളൂർ),ഡോ.സുനിത ശ്രീധർ (അഴിയൂർ), ഡോ.ഭവ്യ. കെ.എസ്.( തൂണേരി ) എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എൻ.സി.ഡി വിങ്ങിന്റെ ആഭിമുഖ്യത്തിൽ രക്ത പരിശോധനയും ബി.എം.ഐ മോണിറ്ററിങ്ങും സംഘടിപ്പിച്ചു.
#Hundred #Day #Karma #Program #Medical #camp #organized #AYUSH #Geriatric #Homeopathy