ചോമ്പാല: (vatakara.truevisionnews.com) വടകര അയനക്കാട് വെച്ച് മെഡിക്കൽ വിദ്യാർത്ഥികൾ ലോറിയിടിച്ച് മരിച്ച സംഭവത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് വടകര കോടതി.
വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റേതാണ് വിധി.
ചൈനയിൽ മെഡിക്കൽ വിദ്യാർത്ഥികളുമായിരുന്ന പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത് (21), വടകര ചോമ്ബാല തൗഫീഖ് മൻസിലിൽ മുഹമ്മദ് ഫായിസ് (20) എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്.
2019 ജൂലൈ 30നായിരുന്നു ദാരുണ സംഭവമുണ്ടായത്.
ചോമ്പാലയിലേക്ക് പോവുകയായിരുന്ന വിഷ്‌ണുജിത്തും ഫായിസും സഞ്ചരിച്ച കാറിൽ ദേശീയ പാതയിൽ അയനിക്കാട് കുറ്റിയിൽപ്പീടികക്ക് സമീപത്ത് വച്ച് എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു.
രണ്ട് കുടുംബത്തിനുമായി 46,77,000 രൂപ വീതവും ഇതിൻ്റെ എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്‌ബനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
#vadakara #medical #students #died #after #being #hit #by #lorry #Court #awarded #damages