അഴിയൂർ:(vatakara.truevisionnews.com)അഴിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ചോമ്പാല സർവീസ് സഹകരണ ബാങ്കിൻ്റെയും അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെയും സഹകരണത്തോടെ നട്ടുവളർത്തിയ ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ കലേഷ് വെള്ളച്ചാലിന് വിതരണം നടത്തിക്കൊണ്ട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അധ്യക്ഷം വഹിച്ചു.
കൃഷി ഓഫീസർ സ്വരൂപ്, അസിസ്റ്റന്റ് ദീപേഷ്, വാർഡ് വികസന സമിതി കൺവീനർ ബാലൻ മാട്ടാണ്ടി, സിഡിഎസ് ചെയർപേഴ്‌സൺ ബിന്ദു ജയ്‌സൺ, ആക്രഡിറ്റഡ് എൻജിനീയർ അർഷിന, ഓവർസിയർ രഞ്ജിത്ത് കുമാർ, മേറ്റുമാരായ ഉഷ, പ്രജിന, പുഷ്പ, കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.
ഓണത്തിന് പൂക്കളം ഒരുക്കുന്നതിന് പ്രാദേശികമായി ഉല്പാദിപ്പിച്ച ചെണ്ടുമല്ലിയുടെ മഞ്ഞ, ചുവപ്പ് നിറത്തിലുള്ള പൂക്കൾ ആവശ്യക്കാർക്ക് കിലോയ്ക്ക് 200 രൂപ വിലയിൽ ലഭ്യമാകും.
#Harvesting #marigold #Cultivation #was #done #Azhiyur