വടകര: (vatakara.truevisionnews.com) ഡി വൈ എസ് പി യുടെ ഔദ്യോഗിക വാഹനം കത്തിച്ച കേസിൽ പ്രതിക്ക് കോടതി ജാമ്യം .
ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
വടകര ബീച്ച് കബറിൻ പുറം സാദാന്റവിട പി അബ്ദുൾ ജലീലിനാണ്(45) വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ എം ഷീജ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.
ജാമ്യാപേക്ഷ കോടതിയിൽ വന്നപ്പോൾ കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.
10 ലക്ഷം രൂപ കോടതിയിൽ കെട്ടി വെക്കാനും ഒരു ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യം വേണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
എന്നാൽ പണം കെട്ടിവെക്കാനില്ലാത്തതിനാൽ പ്രതിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. 2024 മാർച്ച് 10 നാണ് വടകര ഡി വൈ എസ് പി ഓഫീസ് മുറ്റത്ത് നിർത്തിയിട്ട ഡി വൈ എസ് പി യുടെ ഔദ്യോഗിക വാഹനമായ കെ എൽ 01 സി എച്ച് -3987 ടാറ്റ സുമോ തീ വെച്ച് നശിപ്പിച്ചത്.
വാഹനത്തിലുണ്ടായിരുന്ന രണ്ട് ഹെൽമറ്റ്, രണ്ട് ബോഡി പ്രൊട്ടക്റ്റർ, നാല് ഗ്രനേഡുകൾ, നാല് ടിയർ ഗ്യാസ് ഷെൽ, വയർലെസ് സെറ്റ്,ജി പി എസ്,ആറ് ലാത്തികൾ എന്നിവയും കത്തി നശിച്ചിരുന്നു.
അന്നത്തെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയായിരുന്ന ഉല്ലാസ് കുമാറായിരുന്നു കേസ് അന്വേഷണം നടത്തിയത്.
പിന്നീട് കേസ് സി സി ആർ ബി ഡി വൈ എസ് പി സി ഷാജ് ജോസ് ഏറ്റെടുത്തു.
90 ദിവസം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഉപാധികളോടെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.
#Charges #not #filed #Bail #accused #case #burning #official #vehicle #DYSP