Sep 22, 2024 02:58 PM

വടകര: (vatakara.truevisionnews.com)വടകര റെയിൽവേ സ്റ്റേഷനിൽ പുതുതായി സജ്ജീകരിച്ച പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്കിംഗ് ഫീസ് ആയി വൻ തുക ഈടാക്കുന്നത് പ്രതിഷേധാർഹം ആണെന്ന് യൂത്ത് കോൺഗ്രസ് വടകരനിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ട്രെയിൻ ടിക്കറ്റ് ചാർജിനേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ് ആയി കൊടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് സി. നിജിൻ പറഞ്ഞു.

കോഴിക്കോട് തിരൂർ മേഖലകളിൽ ജോലിക്കായി പോകുന്ന ആളുകളാണ് കൂടുതലായും പ്രസ്തുത പാർക്കിംഗ് ഏരിയയിൽ വണ്ടികൾ പാർക്ക് ചെയ്യുന്നത്.

വിലങ്ങാട് തൊട്ടിൽപാലം മണിയൂർ കുറുന്തോടി മേഖലകളിലുള്ള ആളുകളും ആശ്രയിക്കുന്നത് വടകര റെയിൽവേ സ്റ്റേഷനെയാണ്.

ഇത്തരത്തിലുള്ള സാധാരണക്കാർക്ക് വലിയ തരത്തിലുള്ള തിരിച്ചടിയാണ് പാർക്കിംഗ് ഫീസ് വർദ്ധനവിലൂടെ റെയിൽവേ നൽകിയിരിക്കുന്നത്.

ഒരുമാസം ഭീമമായ തുക പാർക്കിംഗ് ഫീസ് ആയി ആളുകൾ നൽകേണ്ട സാഹചര്യം നിൽക്കുന്നതിനാൽ അതിശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

#Parking #fee #Vadakara #railway #station #should #withdrawn #YouthCongress

Next TV

Top Stories










Entertainment News