ആയഞ്ചേരി : (vatakara.truevisionnews.com)ആയഞ്ചേരിയിൽ സിപിഐഎം അഴിക്കോടൻ രാഘവൻ്റെ സ്മരണ പുതുക്കി.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന അഴിക്കോടൻ രാഘവൻ്റെ രക്തസാക്ഷിത്വ വാർഷികദിനമായ സപ്തമ്പർ 23 ന് ആയഞ്ചേരിയിൽ സി.പി.എം സ്മരണ പുതുക്കി.
ആയഞ്ചേരി ടൗണിൽ നടന്ന പ്രഭാതഭേരിക്ക് ശേഷം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ പതാക ഉയർത്തി.
ബ്രാഞ്ച് സിക്രട്ടരി പ്രജിത്ത് പി. അധ്യക്ഷം വഹിച്ചു. ഇ .ഗോപാലൻ, അനീഷ് പി.കെ, പ്രണവ് ഇ എന്നിവർ സംസാരിച്ചു.
#CPIM #Azhikodan #Raghavan #memory #renewed #Ayanchery