ആയഞ്ചേരി :(vatakara.truevisionnews.com)സി.പി.എം ആയഞ്ചേരി ലോക്കൽ സമ്മേളനം ,സംഘാടക സമിതി രൂപീകരിച്ചു.


കടമേരി യൂ.പി. സ്കൂളിൽ വെച്ച് ഒക്ടോബർ 5 ന് നടക്കുന്ന സി.പി.ഐ.എം ആയഞ്ചേരി ലോക്കൽ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരണ യോഗം കടമേരി യൂ.പി. സ്കൂളിൽ ചേർന്നു.
ആയഞ്ചേരിയിലെ 13 ബ്രാഞ്ചുകളിൽ നിന്ന് തിരഞ്ഞെടുത്ത 67 പ്രതിനിധികളും, 12 ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
സംഘാടകമ്പമിതി രൂപീകരണ യോഗം കെ. സോമൻ ഉൽഘാടനം ചെയ്തു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.
കെ.വി. ജയരാജൻ,രനീഷ് ടി.കെ, പി.യം സദാനന്ദൻ, വി.കെ അബൂബക്കർ മാസ്റ്റർ, കെ.വി.രാജൻ, സി.ഹരിദാസ്, ടി. ശ്രീധരൻ മാസ്റ്റർ, ശരത് എസ് കെ എന്നിവർ സംസാരിച്ചു.
ചെയർമാൻ പി.യം സദാനന്ദൻ , കൺവീനർ കെ.വി. ജയരാജൻ, ഖജാൻജി രനീഷ് ടി.കെ എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തിരഞ്ഞെടുത്തു.
#CPM #Ayanchery #Local #Conference #Organizing #Committee #formed