ആയഞ്ചേരി: (vatakara.truevisionnews.com)വയനാട് ദുരന്തത്തിൽ പോലും കള്ളവാർത്തകൾ പ്രചരിപ്പിച്ച് എൽ ഡി എഫ് സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങളുടെ നശീകരണ മാധ്യമപ്രവർത്തന ശൈലിക്കെതിരെ സി പി എം നേതൃത്വത്തിൽ ആയഞ്ചേരി ടൗണിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
പണമുണ്ടാക്കാനുള്ള ആർത്തിയും, ഇടതുപക്ഷ വിരോധവുമാണ് മാധ്യമങ്ങളെ ഇത്തരം തരംതാണ നിലവാരത്തിലെത്തിച്ചതെന്ന് ബഹുജന കൂട്ടായ്മ ഉൽഘാടനം ചെയ്തു കൊണ്ട് സിപിഎം ജില്ലാ കമ്മിറ്റി അംഗം ഏ എം റഷീദ് ആരോപിച്ചു.
ടി.വി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.
കെ സോമൻ, അനിൽ ആയഞ്ചേരി എന്നിവർ സംസാരിച്ചു.
#mass #gathering #CPM #led #mass #gathering #Ayanchery #against #media #false #propaganda