തിരുവള്ളൂർ: (vatakara.truevisionnews.com) എസ്. എസ്.എൽ .സി പരീക്ഷയിലെ തിളക്കമാർന്ന വിജയം ഇന്ത്യ -പാക്ക് യുദ്ധത്തിൽ വീര്യമൃത്യു വരിച്ച ഇന്ത്യൻ ജവാൻന്മാക്ക് സമർപ്പിച്ച് ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. എസ്.എസ് .എൽ .സി പരീക്ഷയിൽ ആറാം തവണയും നൂറ് മേനി നേടിയ ഈ വിദ്യാലയത്തിൽ 68 ഫുൾ എ പ്ലസ്, 22 എ എന്നിവയും ലഭിച്ചിട്ടുണ്ട്.


തോടന്നൂർ സബ് ജില്ലയിൽ വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനം നേടിയ ശാന്തിനി കേതൻ ഹയർ സെക്കണ്ടറി ജില്ലയിലെ മികച്ച സ്‌കൂളായി മാറിയിരിക്കുകയാണ്.
വിജയാരവത്തിൻ്റെ ഭാഗമായി സ്കൂകൂളിൽ നടന്ന സംഗമത്തിൽ പി.ടി എ പ്രസിഡൻ്റ് പ്രദീപ് നാലുപുരക്കൽ, പ്രിൻസിപ്പൽ പ്രസീത കൂടത്തിൽ, ഹെഡ്‌മിസ്ട്രസ് വൃന്ദ കെ.പി, മാനേജർ ചുണ്ടയിൽ മൊയ്‌തു ഹാജി,മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് കനവത്ത് അഷ്റഫ്, പാലൂന്നി മൊയ്‌തു, അധ്യാപകരായ സുധീർ കുമാർ,സുസ്മിത, വിജയോത്സവ കൺവീനർ സലീം വി.ടി.കെ, സുധീഷ്, ഷനൂജ് കുമാർ, ജോതിഷ്, റേഷ്മ, സഫീർ എൻ .പി, മൊയ്തു പി.കെ, അഫ്‌സൽ, പ്രബിൻ, നിസാർ തുടങ്ങിയവർ സംബന്ധിച്ചു.
Santiniketan HS dedicates brilliant SSLC victory to brave soldiers