വടകര: തെങ്ങ് കയറാന്‍ ആളെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. പുറമേരിയില്‍ താമസിക്കുന്ന ബംഗാല്‍ സ്വദേശി ഉജാദ്ദീന്‍ തെങ്ങ് കയറ്റം തുടങ്ങിയിട്ട് 10 വര്‍ഷത്തിലേറെയായി. 11 വര്‍ഷം മുന്‍പാണ് നിര്‍മ്മാണ തൊഴിലാളിയായി വടകരയിലെത്തിയത്.


നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഉജാദ്ദീന്‍ തെങ്ങ് കയറ്റ മേഖലയിലെ അവസരങ്ങള്‍ മനസ്സിലാക്കുന്നത്. പരിചയമില്ലെങ്കിലും ഒരു കൈ നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു ഈ ബംഗാല്‍ യുവാവ്.
തെങ്ങ് കയറ്റം പഠിച്ചതോടെ തിരക്കോട് തിരക്ക്. തിരക്ക് കൂടിയതോടെ സഹോദരീ ഭര്‍ത്താവ് അമീര്‍ ചന്ദിനെയും പുതിയ തൊഴില്‍ രംഗത്തേക്ക് കൊണ്ട് വന്നു. തെങ്ങിന് പുറമെ കവുങ്ങിലും കയറും . തെങ്ങുകയറ്റ തൊഴിലില്‍ പ്രാവീണ്യം നേടി വന്നതോടെ നോട്ടീസ് പ്രചരണം നടത്തിയാണ് തൊഴില്‍ കണ്ടെത്തിയത്.
കെനാട്ടി, അഴിയൂര്‍, വില്യാപ്പള്ളി, നാദാപുരം ഭാഗങ്ങളിലാവുന്നതാണ് പ്രധാനമായും തെങ്ങ് കയറുന്നത്. ദൂര പ്രദേശങ്ങളിലേക്ക് പോയാല്‍ യാത്രക്കായി സമയം നഷ്ടപ്പെടുമെന്നും പറയുന്നു. പുറമേരിക്കടുത്ത് കക്കംവെള്ളിയില്‍ വാടക വീട്ടിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ഉജാദ്ദീന്റെ താമസം. ഫോണ്‍: 8075 127 347
Good news for those who are worried about not getting anyone to climb the coconut.