Oct 14, 2024 10:12 AM

വടകര: (vatakara.truevisionnews.com) ജലജീവ മിഷന്റെ പൈപ്പ്‌ ലൈൻ മുറിച്ചിട്ടത്തിനെ തുടർന്ന് കുടിവെള്ളം മുടങ്ങി, ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടുമുക്കാളി ചോമ്പാല സർവ്വിസ് ബാങ്കിന് സമിപമാണ് ജലവിതരണം തടസ്സപ്പെട്ടിട്ട് മൂന്നാഴ്ച കഴിഞ്ഞത്.

അഴിയൂർ പഞ്ചായത്തിലെ ജലലക്ഷാമം ഏറെയുള്ള12,13,14 വാർഡുകളിലെ കുന്നിൻ പ്രദേശങ്ങളായ പാതിരിക്കുന്ന്,കറപ്പകുന്ന് ,ബംഗ്ലക്കുന്ന് പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്ന പൈപ്പ്‌ ലൈനാണ് മുറിച്ചിട്ടത്. ഇത് മൂലം ജനം നട്ടം തിരിക്കുകയാണ്.

തീരപ്രദേശങ്ങളിലും സുനാമി കോളനിയിലും ഈ വെള്ളമാണ് ജനങ്ങൾ ഉപയോഗിക്കുന്നത്.

400 ഓളം കുടുംബങ്ങൾ ഇതിനെ ആശ്രയിക്കുന്നുണ്ട്. കുടിവെള്ളം മുടങ്ങിയ സംഭത്തിൽ പരക്കെ പ്രതിഷേധം ഉയരുകയാണ് .

ജലക്ഷാമം ഏറെയുള്ള ഭാഗത്ത് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധ അടിയന്തരമായി പതിയണമെന്ന് പതിനാലാം വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി ആവശ്യപ്പെട്ടു.

പരിഹാരത്തിനായി ജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും പറഞ്ഞു.

പമ്പിങ് ലൈൻ പുനസ്ഥാപിച്ച് കുടിവെള്ളം നൽക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ,അഴിയൂർ മണ്ഡലം കോൺഗ്രസ് പിബാബുരാജ് മുക്കാളി ടൗൺ വികസന സമിതി കൺവീനർ എ ടി മഹേഷ് എന്നിവർ ആവശ്യപ്പെട്ടു.

#pipeline #cut #Drinking #water #stopped #locals #turned #their #crops

Next TV

Top Stories










News Roundup