Oct 16, 2024 07:11 PM

വടകര :(vatakara.truevisionnews.com)എ.ഡി.എമ്മിൻ്റെ മരണത്തിലെ ദുരൂഹത നീക്കേണ്ടത് സമൂഹത്തിൻ്റെ ആവശ്യമാണ്. അദ്ദേഹത്തിൻ്റെ മരണത്തിനു ശേഷം ഓരോ മണിക്കൂറിലും വെളിച്ചത്തു വന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഒരു വലിയ ഗൂഢാലോചന ഇക്കാര്യത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.

അധികാരവും പണവും മാനുഷിക മൂല്യങ്ങൾക്കും മീതെ വട്ടമിട്ട് ഒരു ജീവൻ ഇല്ലാതാക്കിയിരിക്കുകയാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് പി.പി ദിവ്യ ഒരു നിമിഷം പോലും ഇരിക്കാൻ യോഗ്യയല്ല, പൊലീസ് വെരിഫിക്കേഷൻ കിട്ടാത്ത ഒരു സ്ഥലത്ത് പെട്രോൾ പമ്പ് നിർമിക്കാൻ സ്വാധീനം ചെലുത്തിയത് സ്വജനപക്ഷപാതമല്ലാതെ മറ്റെന്താണ്?

ദിവ്യയുടെ ഭർത്താവും പെട്രോൾ പമ്പ് ഉടമയും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. നടപടികൾ പൂർത്തിയാക്കാതെ പമ്പിന് എൻ.ഓ.സി നൽകാൻ സമ്മർദ്ദം ചെലുത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് ഉണ്ടായ പ്രത്യേക താൽപര്യം എന്താണെന്ന് വ്യക്തമാക്കണം.

പി.പി ദിവ്യയുടെ ഭർത്താവും പമ്പ് ഉടമയും ജോലി ചെയ്യുന്ന പരിയാരം മെഡിക്കൽ കോളജിൽ തന്നെ എഡിഎമ്മിൻ്റെ പോസ്റ്റ്മോർട്ടം നടത്തിയതും ദുരൂഹമാണ്.

പമ്പുടമയും പി.പി ദിവ്യയും ഉന്നയിച്ച അഴിമതി ആരോപണം പോലും സംശയത്തിൻ്റെ നിഴലിലാണ്. ജനപ്രതിനിധിയെന്ന നിലയിൽ തൻ്റെ അധികാരം ദുർവിനിയോഗം ചെയ്യുകയാണ് ദിവ്യ ചെയ്തിരിക്കുന്നത്.

അതുകൊണ്ട് എത്രയും പെട്ടെന്ന് ദിവ്യ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറാവണം.

ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാവണം.


#thorough #inquiry #into #death #ADM #NaveenBabu #Divya #has #no #right #continue #people #representative #KKRema

Next TV

Top Stories










Entertainment News